
നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്‌നങ്ങൾ പരസ്പരം പറഞ്ഞു തീർത്തെന്ന് ഇരുവരും പറഞ്ഞു. ഷൈനിന്റെ കുടുംബത്തെ വേദനപ്പെടുത്തിയതിൽ ദുഃഖമുണ്ടെന്നും വിൻസി കൂട്ടിച്ചേർത്തു.
സൂത്രവാക്യം സിനിമയുടെ പ്രമോഷനായാണ് ഇരുവരും ഒരേ വേദിയിലെത്തിയത്.ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിൻസി അലോഷ്യസിന്റെ പരാതി വൻ വിവാദമായിരുന്നു. വിവാദങ്ങൾക്ക് ശേഷം നടൻ ഷൈൻ ടോം ചാക്കോയും നടി വിൻസി അലോഷ്യസും ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടിയാണ് ഇത്.


