അഖിൽ മാരാർക്ക് മറുപടിയുമായി മൈത്രേയൻ. തന്നെ സംബന്ധിച്ച് അഖിൽ മാരാർ ആരും അല്ലെന്നും ബിഗ് ബോസ് അല്ലാതെ മറ്റെന്താണ് അയാൾ ചെയ്തിട്ടുളളത് എന്നും മൈത്രേയൻ ചോദിക്കുന്നു.
മൈത്രേയന്റെ മറുപടി ഇങ്ങനെ: ” എനിക്ക് അയാളെ അറിഞ്ഞ് കൂട. അതുകൊണ്ട് തന്നെ അയാളെപ്പറ്റി ഞാനെന്ത് പറയാനാണ്. എനിക്ക് അയാള്‍ ആരുമല്ല. അത് സോഷ്യല്‍ മീഡിയയിലെ ഒരു കമന്റാണ്. സോഷ്യല്‍ മീഡിയയില്‍ വരുന്ന എല്ലാ കമന്റിനും മറുപടി പറയില്ലല്ലോ. അത്രയേ ഉളളൂ. അയാള്‍ ഒരാളുമല്ല. അതിനൊക്കെ ഞാനെന്തിനാണ് പ്രതികരിക്കുന്നത്. അതിന് ഞാന്‍ ഒരാളെ വാല്യു ചെയ്യണ്ടേ. അതിനുളളതൊന്നും ഇതിലില്ല.
എന്നെക്കുറിച്ച് അഭിപ്രായം പറയാന്‍ അയാള്‍ എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ. ഒരു സിനിമയില്‍ അഭിനയിച്ചാല്‍ ഒരു മാസം കൊണ്ട് കേരളം മുഴുവന്‍ പോസ്റ്റര്‍ വെക്കും. അവര്‍ക്ക് എന്ത് കൂടുതല്‍ സംഭവിക്കും. ആ സിനിമയില്‍ അഭിനയിച്ചു എന്നുളളതല്ലേ ഉളളൂ. പണ്ടൊക്കെ അറിവുളളവര്‍, ധനം ഉളളവര്‍, പദവി ഉളളവര്‍ ഇവരൊക്കെയാണ് അറിയപ്പെടുന്നവര്‍. വാര്‍ത്ത വായിക്കുന്ന ആങ്കറെ എല്ലാവര്‍ക്കും അറിയാം. പക്ഷേ അവര്‍ക്ക് എന്താണ് കൂടുതല്‍ അറിവ്. എഴുതിക്കൊടുത്തത് അവര്‍ വായിക്കുന്നു എന്നേ ഉളളൂ. അതില്‍ നിന്ന് അവര്‍ക്ക് കൂടുതല്‍ അറിവ് വരുമോ. പക്ഷേ അവരെ എല്ലാവരും അറിയും.
അറിയപ്പെടുക എന്ന് പറയുന്നത് പണ്ട് കാലത്ത് വലിയ പാടുളള കാര്യമായിരുന്നു. സിനിമയും ടെലിവിഷനും വന്നതോടെ അതങ്ങ് പോയി. ബിഗ് ബോസില്‍ അഭിനയിച്ച ആള്‍ ഇങ്ങനെ പറഞ്ഞതായി കേട്ടു. ബിഗ് ബോസ് ഞാന്‍ ഒരിക്കലും കാണില്ല. ഇത്തവണത്തെ ബിഗ് ബോസിലേക്ക് എന്നെ വിളിച്ചിട്ടുണ്ട്. പക്ഷേ ഞാന്‍ പോകില്ല. ഒരിക്കലും പോകില്ല. അത് ഗോസിപ്പ് ചെയ്യുന്നവരുടെ ലോകമാണ്. മറ്റുളളവരുടെ വീട്ടിലേക്ക് ഒളിഞ്ഞ് നോക്കാന്‍ തോന്നുന്നവരേ അത് കാണുകയുളളൂ. ഞാന്‍ അങ്ങനെ ഒരാളല്ല. കതക് തുറന്ന് കിടന്നാലും ഞാന്‍ നോക്കില്ല. കര്‍ട്ടന്‍ പൊക്കി നോക്കുന്ന ആളല്ല. അങ്ങനെ ഉളളവരാണ് അത് കണ്ട് കൊണ്ടിരിക്കുന്നത്.
ബിഗ് ബോസില്‍ ഉളളവരുടെ സ്വകാര്യ ജീവിതം കാണാന്‍ ആഗ്രഹിക്കുന്നവരാണ് അത് കണ്ട് കൊണ്ടിരിക്കുന്നത്. അങ്ങനെയൊരു ഷോ ഞാന്‍ എന്റെ ജീവിതത്തില്‍ ഒരിക്കലും കാണില്ല. അതുകൊണ്ടാണ് അവര്‍ വിളിച്ചിട്ടും പോകാത്തത്. അത്തരമൊരു കാര്യം അല്ലാതെ എന്താണ് ഈ പറയുന്ന മനുഷ്യന്‍ ചെയ്തിട്ടുളളത്. അയാള്‍ ഈ ലോകത്തേ ഇല്ല. മൂന്ന് അഭിമുഖങ്ങളില്‍ അയാളെ കുറിച്ച് ചോദിച്ചു. അങ്ങനെയാണ് അയാളെ കുറിച്ച് അറിയുന്നത്.
ഏത് സാമൂഹ്യപ്രവര്‍ത്തന മേഖലയിലാണ് അയാളുളളത്.രാഷ്ട്രീയ പ്രവര്‍ത്തനത്തിലുണ്ടോ. അപ്പോള്‍ പിന്നെ അറിയാന്‍ കഴിയുമോ. അയാള്‍ 15 അല്ല 25 മിനുറ്റ് എടുത്തോട്ടെ. എന്റെ ലോകത്ത് അയാള്‍ നിലനില്‍ക്കുന്നില്ല. ചെസ് മാസ്‌റ്റേഴ്‌സിന്റെ അടുത്ത് പോയി കളിക്കാന്‍ വിളിച്ചാല്‍ അവര്‍ വന്ന് നമുക്കൊപ്പം കളിക്കുമോ, ഇല്ല. അയാള്‍ക്ക് അങ്ങനെ തോന്നുന്നതാണ്. അത് സോഷ്യല്‍ മീഡിയ കൊടുക്കുന്ന ഒരു സ്‌പേസ് ആണ്. മാരാര്‍ ഒരു പാവം ആണ്. അത്രയേ പറയാനുളളൂ.