ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടത്തി വരുന്ന സൂംബ ഡാന്‍സിനെതിരെ ചില ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പ് ഉയരുന്നുണ്ട്. സ്‌കൂളില്‍ നടക്കുന്നത് ചെറു വ്യായാമമാണ് അതില്‍ കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ആരും അല്‍പ വസ്ത്രം ധരിക്കാന്‍ പറഞ്ഞിട്ടില്ലെന്നും കുട്ടികള്‍ യൂണിഫോമിലാണ് സൂംബ ഡാന്‍സ് ചെയ്യുന്നതും മന്ത്രി പറഞ്ഞു.
RTE പ്രകാരം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പഠന പ്രക്രിയകള്‍കള്‍ക്ക് കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം. രക്ഷിതാവിന് അതില്‍ ചോയ്‌സ് ഇല്ല. കോണ്ടക്ട് റൂള്‍സ് പ്രകാരം വകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അദ്ധ്യാപകന് ബാധ്യത ഉണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരം എതിര്‍പ്പുകള്‍ ലഹരിയെക്കാള്‍ മാരകമായ വിഷം സമൂഹത്തില്‍ കലര്‍ത്തുകയും വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനു പകരം വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കും വളം നല്‍കുകയും ചെയ്യും.ഈ പ്രവര്‍ത്തനങ്ങള്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


