
വ്യവസായിയെ ഭീഷണിപ്പെടുത്തി വ്യാജ വാർത്തകൾ ചെയ്തു എന്ന പരാതിയിൽ യുട്യൂബർ സൂരജ് പാലാക്കാരനെതിരെ ഹൈക്കോടതിയുടെ നടപടി. രാജ്യത്തെ ഏറ്റവും വലിയ ഹൗസിങ്ങ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയായ ബി എൽ എമ്മിനും ചെയർമാൻ ആർ പ്രേംകുമാറിനും എതിരെയുള്ള വ്യാജ വാർത്തകൾക്കെതിരെയാണ് കേരള ഹൈക്കോടതിയുടെ കർശനമായ നടപടി.
ഇതോടെ ഹൈക്കോടതി വിധി പ്രകാരം വ്യാജ പ്രചാരണവും യു ടുബിലൂടെ ചീത്തവിളിയും ഭീഷണിയും നടത്തിയതിനുൾപ്പെടെ പോലീസ് നടപടി സ്വീകരിക്കും. ഡി ജി പിക്ക് നേരിട്ടാണ് ഹൈക്കോടതിയുടെ ഉത്തരവ് എന്നതും കേസിൽ പ്രാധാന്യം വർദ്ധിപ്പിക്കുന്നു


