Saturday, December 13, 2025
HomeKeralaസിനിമാ രംഗത്തെ 3 ബൗൺസർമാർ അറസ്‌റ്റിൽ
spot_img

സിനിമാ രംഗത്തെ 3 ബൗൺസർമാർ അറസ്‌റ്റിൽ

ആലുവ:സിനിമാ രംഗത്ത് അഭിനേതാക്കളുടെ സെക്യൂരിറ്റിച്ചുമതല വഹിക്കുന്ന 3 ബൗൺസർമാർ രാസലഹരിയുമായി അറസ്‌റ്റിൽ തൃശൂർ സ്വദേശികളായ നടത്തറ ചുളയില്ലാപ്ലാക്കൽ ഷെറിൻ തോമസ് (34), വരടിയം കാവുങ്കൽ വിപിൻ വിത്സൺ (32), ആലുവ കുന്നത്തേരി പുളിമൂട്ടിൽ ബിനാസ് പരീത് (35) എന്നിവരെ മുട്ടത്ത് ഫ്ലാറ്റിന്റെ 7-ാം നിലയിലെ മുറിയിൽനിന്നാണു പിടികൂടിയത്. ഫ്ലാറ്റിനു സമീപത്തെ ഹാളിൽ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു.

ബിനാസും ഷെറിനും ആണ് ആദ്യം പിടിയിലായത്. ഇവരിൽനിന്നു ലഭിച്ച വിവരം അനുസരിച്ചു ഫ്ലാറ്റിൻ്റെ താഴെ പാർക്കിങ് ഏരിയയിലെ കാറിൽനിന്നാണു വിപിനെ കസ്‌റ്റഡിയിൽ എടുത്തത്. 2 കേസായാണ് ഇതു റജിസ്‌റ്റർ ചെയ്തിരിക്കുന്നത് സിനിമയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എക്സൈസ്, പൊലീസ് നിരീക്ഷണം ഉള്ളതിനാൽ ബൗൺസർമാർ വഴി ലഹരിമരുന്നു കൈമാറുന്നുവെന്ന വിവരത്തെ തുടർന്നാണു ഫ്ലാറ്റിൽ പരിശോധന നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments