Tuesday, June 17, 2025
HomeEntertainmentഏതെങ്കിലും മരത്തിന്റെ മറവിൽ ചെന്ന് വസ്ത്രം മാറാൻ പറയൂ എന്ന്;സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം പങ്കുവെച്ച്...
spot_img

ഏതെങ്കിലും മരത്തിന്റെ മറവിൽ ചെന്ന് വസ്ത്രം മാറാൻ പറയൂ എന്ന്;സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം പങ്കുവെച്ച് ശോഭന

“അവർ മലയാളത്തിൽ നിന്ന് വന്ന നടിയല്ലേ, അവർ മരത്തിനു മറവിൽ നിന്ന് ഡ്രസ്സ്‌ മാറിക്കോളും”: അമിതാഭ് ബച്ചൻ സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം പറഞ്ഞ് നടി ശോഭന

കൂടെ വർക്ക് ചെയ്തതിൽ ഏറ്റവും എളിമയുള്ള ആർട്ടിസ്റ്റ് ആണ് അമിതാഭ് ബച്ചൻ എന്ന് ശോഭന. ഇൻസ്റ്റാഗ്രാമിൽ നടന്ന ക്യു&എ സെക്ഷനിൽ സംസാരിക്കുമ്പോൾ ആയിരുന്നു ശോഭനയുടെ വാക്കുകൾ.

വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിനൊപ്പം ഞാൻ ചെറിയ ഒരു ഗാന രംഗത്ത് അഭിനയിച്ചപ്പോൾ ഉണ്ടായ കാര്യവും ശോഭന പറഞ്ഞു.

അഹമ്മദാബാദിൽ ആണ് ഷൂട്ടിങ് നടക്കുന്നത്.പാട്ട് രംഗമാണ്, ഒരുപാട് കോസ്റ്റ്യൂം മാറി മാറി ധരിക്കേണ്ടി വരും, ഷൂട്ടിങ് കാണാനായി ഒരുപാട് ആളുകളും ചുറ്റും കൂടിയിട്ടുണ്ട്.

അതുകൊണ്ട് എന്റെ കാരവാൻ എവിടെ എന്ന് ഞാൻ ചോദിച്ചു. അന്ന് കാരവാൻ സൗകര്യങ്ങൾ ഒന്നും കോമണല്ല.ബച്ചൻ സാറിന് കാരവാൻ ഉണ്ടായിരുന്നു.

അപ്പോൾ പ്രൊഡക്ഷനിൽ ഉണ്ടായിരുന്ന ആരോ ഒരാൾ പറഞ്ഞു, ആഹ, അവർ മലയാള സിനിമയിൽ നിന്നുള്ള നടിയല്ലേ, അവരെല്ലാം വളരെ അഡ്ജസ്റ്റ് ചെയ്യുന്ന ആളുകളാണ്.

ഏതെങ്കിലും മരത്തിന്റെ മറവിൽ ചെന്ന് വസ്ത്രം മാറാൻ പറയൂ എന്ന്. ഇത് വാക്കി ടോക്കിയിലൂടെ കേട്ട ബച്ചൻ സർ ഉടനെ പുറത്തു വന്നിട്ട്, ആരാണ് അങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചു.

അതിന് ശേഷം, അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ കാരവാനിലേക്ക് ക്ഷണിക്കുകയും, അവിടെ നിന്ന് വസ്ത്രം മാറാൻ പറയുകയും ചെയ്തു.

എനിക്ക് വേണ്ടി അദ്ദേഹം കാരവാനിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്തു എന്നാണ് ശോഭന പറഞ്ഞത്.

അത്രയും കൂടെ ജോലി ചെയ്യുന്നവരെ പരിഗണിക്കുന്ന സൂപ്പർ സ്റ്റാറാണ് അമിതാഭ് ബച്ചൻ എന്ന് ശോഭന പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments