വയനാട്: മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ബത്തേരി സ്വദേശി ആയ 29 കാരന് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസമായി ബത്തേരിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജില്ലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രണ്ടാമത്തെ ആക്ടീവ് കേസാണ് യുവാവിന്‍റേത്.
പല രാജ്യങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം ആശങ്കാജനകമായ രീതിയിൽ വർധിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മെയ് മാസത്തിലെ കണക്കനുസരിച്ച് നിരവധി രാജ്യങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. NB.1.8.1 എന്ന വകഭേദമാണ് വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.