“പ്രീഡിഗ്രി ( ഇന്നത്തെ പ്ലസ്ടു )തോറ്റ സമയത്താണ് നാട്ടുകാരനായ ജോയി മോന്റെ ഗ്രേസ് ബസ്സില്‍ കണ്ടക്ടറായത്. മീശ കുരുക്കാത്ത കണ്ടക്ടര്‍ നാട്ടുകാര്‍ക്കൊരു അതിശയമായിരുന്നു. കോട്ടയം എരുമേലി റൂട്ടിലായിരുന്നു ഞാന്‍ അന്ന് ജോലി ചെയ്തത്.ഏരുമേലിയില്‍ ആയിരുന്നു സ്‌റ്റേ. സെക്കന്റ് ഷോയ്ക്ക് ഡ്രൈവറെയും ഒപ്പം ക്ലീനറെയും നിര്‍ബന്ധിച്ച് സിനിമയ്ക്ക് ആ സമയം കൊണ്ടുപോയത് ഞാനാണ്.ശേഷം തിരിച്ചെത്തിയപ്പോള്‍ മ്യൂസിക്ക് സിസ്റ്റം ആരോ അടിച്ചോണ്ട് പോയി. പോലീസ് വന്നപ്പോള്‍ ഉണരാത്തതിനാല്‍ മൂക്ക് പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് എന്നെ ഉണര്‍ത്തിയത്.എഴുന്നേറ്റ ഉടനെ എസ് ഐയുടെ കമന്റ് ഇവനൊക്കെയല്ലേ, വേണേൽ വണ്ടിയുടെ മ്യൂസിക് സെറ്റ് അല്ല ചേസ് വരെ പോയാലും അത്ഭുതപ്പെടേണ്ട… ബസില്‍ ജോലി ചെയ്യുമ്പോള്‍ നല്ല തിരക്കായിരുന്നു. എനിക്കിച്ചിരി ആത്മാര്‍ത്ഥത കൂടുതലായിരുന്നു. 300 രൂപ വരേണ്ട ഒരു ചാലിന് 296 ഒകെയെ ചിലപ്പോള്‍ കിട്ടൂ. അപ്പോള്‍ നാല് രൂപ ഞാന്‍ കയ്യില്‍ നിന്ന് എഴുതികളയും. എന്റെ നാല് പോയാലും ജോയിമോന് സന്തോഷമാകണം. അത്രേയൂളളു