തൃശ്ശൂർ:വെളിയന്നൂർ മാതൃഭൂമി ബുക്സ്റ്റാ ളിൽ ‘വായനയാകട്ടെ ലഹരി’ എന്ന സന്ദേ ശവുമായി വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കുട്ടികളുടെ അവധിക്കാല ക്യാമ്പ് നടക്കും. വെള്ളിയാഴ്ച മൂന്നിന് ഗായിക ഇന്ദു ലേഖാവാര്യർ ഉദ്ഘാടനം ചെയ്യും. തുടർ ന്ന് ‘ഇന്ദുവും കുട്ടികളും വായനയും’ എന്ന പരിപാടി ഉണ്ടായിരിക്കും
തുടർന്ന് പ്രശസ്ത ബാലസാഹിത്യകാരി സുമംഗലയുടെ ‘വിരുതൻ ശങ്കു’, ‘പോക്കണം കെട്ട പോക്കുകൾ’, ‘കുറിഞ്ഞിയും കൂട്ടുകാരും’ എന്നീ പുസ്തകങ്ങൾ കുട്ടികൾ പ്രകാശനം ചെയ്യും. ശനിയാഴ്ച വൈകീട്ട് നാലിന് വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ എൻ.എ. നസീർ ‘കാടും ക്യാമറയും കുട്ടികളും’ എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിക്കും. ഞായറാഴ്ച വൈകീട്ട് നാലിന് 2012-ലെ സിവിൽ സർവീസ് പരീക്ഷയിലെ റാങ്ക് ജേതാവും സിവിൽ സർവീസ് ഉദ്യോഗ സ്ഥനുമായ എം.പി. ലിപിൻ രാജ് ‘പാഠം ഒന്ന് ആത്മവിശ്വാസം’ എന്ന വിഷയത്തിൽ സംവദിക്കും. പ്രവേശനം സൗജന്യമാണ്. രജിസ്റ്റർ ചെയ്യുന്നതിനായി വിളിക്കേണ്ട നമ്പർ: 8590602804, 0487-2455134.