മലപ്പുറം: കാളികാവ് അടക്കാക്കുണ്ടിൽ പുലിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ടാപ്പിങ് തൊഴിലാളിയായ ഗഫൂർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ടാപ്പിങ്ങിന് പോയ സമയത്താണ് കടുവ ആക്രമിച്ചത്.
കടുവയെക്കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.എന്നാല്‍ ഗഫൂറിനെ പുലി പിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞതനുസരിച്ച് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഗഫൂറിന്‍റെ മൃതദേഹം കണ്ടെത്തിയത്.


