സംസ്ഥാന അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനുമായ ആമച്ചൽ സുരേന്ദ്രൻ (85) അന്തരിച്ചു. നാല് പതിറ്റാണ്ട് സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ സജീവമായിരുന്നു.
ആമച്ചൽ കൃഷ്ണൻ ആമച്ചൽ രവി ആമച്ചൽ സദാനന്ദൻ എന്നിവരോടൊപ്പം കലാ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്നു. പുകസ യുടെ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ദീർഘനാൾ പ്രവർത്തിച്ചു.കോവളം മേഖലയിൽ സാംസ്കാരിക പ്രവർത്തനമേറ്റടുത്ത് പുകസയുടെ ഏര്യാ പ്രസിഡൻ്റായി പ്രവർത്തിച്ചു. നെയ്യാറ്റിൻകര ജെ ബി എസിലെ എച്ച് എം ആയിരിക്കെ വിരമിച്ചു.
പുതിയ തലമുറയ്ക്ക് ദിശാബോധം നല്കുന്ന നിരവധി സാഹിത്യ ക്യാമ്പുകളുടെ സംഘാടകനായിരുന്നു. മുണ്ടശ്ശേരിയുടെ ജീവചരിത്രമെഴുതുക വഴി നിരൂപണ രംഗത്തും തിളങ്ങി. കേരള ഗവർൺമെൻ്റിൻ്റെ പടവുകൾ മാസികയുടെ എഡിറ്ററായിരുന്നു. അധ്യാപക പ്രസ്ഥാനത്തിൻ്റെ ആദ്യ കാല നേതാക്കിളിൽ പ്രമുഖനായിരുന്നു.
വിപ്ലവഗായകനായ ആമച്ചൽ സുരേന്ദ്രന്റെ ശബ്ദം ഒരു കാലഘട്ടത്തിൽ കേരളത്തിലെ നാട്ടിൻപുറങ്ങളിൽ അലയടിച്ചിരുന്നു. നിരവധി വേദികളിൽ വിപ്ലവഗാനങ്ങൾ അവതരിപ്പിച്ച അദ്ദേഹം മികച്ച അധ്യാപകനുള്ള അവാർഡ് നേടിയിട്ടുണ്ട്. ഇംഗ്ലീഷ് അധ്യാപകനായിരുന്നു. പ്ലാവൂർ ഗവ. ഹൈസ്കൂൾ, മലയിൽ കീഴ് ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.