തൃശ്ശൂർ: കോടശ്ശേരിയിൽ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി. കോടശ്ശേരി സ്വദേശി ഷിജു(35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഷിജുവിന്റെ അയൽക്കാരനായ അന്തോണിയെ വെള്ളിക്കുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. അയൽവാസികളായ ഷിജുവും അന്തോണിയും തമ്മിൽ തർക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പോലീസ് പറയുന്നത്. വീടിന് സമീപത്തെ പറമ്പിൽവെച്ചാണ് തർക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവസമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
