Monday, May 5, 2025
HomeEntertainmentഎമ്പുരാന്‍ തിയേറ്ററുകളില്‍; കൊച്ചിയില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും പൃഥ്വിരാജും
spot_img

എമ്പുരാന്‍ തിയേറ്ററുകളില്‍; കൊച്ചിയില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും പൃഥ്വിരാജും

ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ തിയേറ്ററുകളില്‍. ആറ് മണിക്ക് ആദ്യ പ്രദര്‍ശനം ആരംഭിച്ചു. കൊച്ചിയില്‍ കവിത തിയേറ്ററില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും, പൃഥ്വിരാജും, നിര്‍മാതാവ് ഗോകുലം ഗോപാലനുമടക്കം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എത്തിക്കഴിഞ്ഞു. ചിത്രത്തിന്റെ തീമായ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ തിയേറ്ററില്‍ എത്തിയത്.

അഡ്വാൻസ് ബുക്കിങിലൂടെ ആദ്യ ദിനം വൻ കളക്ഷൻ നേടിയാണ് എമ്പുരാൻ റിലീസ് ചെയ്യുന്നത്. ആശിർവാദ് സിനിമാസും ശ്രീ ഗോകുലം മൂവീസുമാണ് സിനിമയുടെ നിർമ്മാതാക്കൾ.

വലിയ പ്രതീക്ഷയുണ്ടെന്നും മലയാള സിനിമ ചരിത്രത്തിലെ ഒരു പുതിയ അധ്യായം ഇന്ന് പിറക്കുമെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. നാല് വര്‍ഷത്തെ പ്രയത്‌നമാണെന്നും ഇതുവരെ കാണത്ത സ്വീകരണമാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് അദ്ദേഹം പ്രേക്ഷകരോട് നന്ദിയും പറഞ്ഞു.

ഇന്ന് ആഘോഷത്തിന്റെ ദിനമെന്നും എമ്പുരാന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. എല്ലാം നിയോഗമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റിലീസിങ്ങിന്റെ ഭാഗമായി പ്രത്യേക സുരക്ഷക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരാധകരുടെ ആവേശത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങളും അപകടവുമുണ്ടാകാതെ നിരീക്ഷിക്കും. തീയേറ്റര്‍ പരിസരത്ത് അധിക പൊലീസ് വിന്യാസം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments