വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് നടൻ സുധീർ സുകുമാരൻ. മലയാളത്തിൽ മാത്രമല്ല, മറ്റു പല ഭാഷകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കൊച്ചിരാജാവ്, സി ഐ ഡി മൂസ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഇന്നും ആളുകൾ ഓർത്ത് വയ്ക്കാറുണ്ട്. 2012ല്‍ വിനയന്‍ സംവിധാനം ചെയ്‌ത ‘ഡ്രാക്കുള’ എന്ന ചിത്രം സുധീര്‍ സുകുമാരന്‍റെ കരിയറിൽ വലിയ വഴിത്തിരിവായി മാറി. ഇപ്പോഴിതാ താരത്തിന്റെ പുതിയ വീഡിയോയാണ് വൈറലായി മാറുന്നത്. പ്ലംബിംഗ് ജോലികൾ ചെയ്യുന്ന നടനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
‘സിനിമയിൽ വരും മുമ്പ് എല്ലാ തൊഴിലും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഓരോന്നായി ചെയ്തു നോക്കുന്നു. ഇതിൽ നിന്ന് കിട്ടുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്’- എന്ന അടിക്കുറിപ്പാണ് നൽകിയിരിക്കുന്നത്. താരത്തിന്റെ വീഡിയോ ഇതിനോടകം തന്നെ ആളുകൾക്കിടയിൽ വൈറലായി മാറിയിട്ടുണ്ട്.
സിനിമയിൽ വില്ലൻ ഒക്കെ ആണെങ്കിലും ജീവിതത്തിൽ നല്ല ഒരു റിയൽ ഹീറോ ആണ്, സി ഐഡി മൂസ നിങ്ങളുടെ നെറ്റിയിൽ വെടിയുണ്ട തുളച്ചു കയറ്റിയപ്പോൾ ശരിക്കും കൊണ്ടത് നിങ്ങളുടെ നെറ്റിയിൽ ആണെങ്കിലും തുളച്ചു കയറിയത് എൻറെ നെഞ്ചത്താണ്, ആ പഴയ വില്ലനെ ഇനി ഞങ്ങൾക്ക് കാണാൻ കഴിയുമോ, സാധാരണക്കാരൻ ആയ വലിയവൻ എന്നിങ്ങനെയാണ് കമന്റുകൾ വന്നുകൊണ്ടിരിക്കുന്നത്.
അടുത്തിടെയാണ് കാൻസറിനെ അതിജീവിച്ച് ജീവിതത്തിലേക്കും സിനിമയിലേക്കും താരം തിരിച്ചുവന്നത്. അതിനു മുൻപ് ഒരു പീഡന ആരോപണവും സുധീറിന് നേരിടേണ്ടി വന്നിരുന്നു.