Saturday, March 15, 2025
HomeEntertainment'ലോക്ക് ലോക്ക്'…… പൈങ്കിളിയിലെ മെൻ്റൽ ഹോസ്പിറ്റൽ ഗാനം
spot_img

‘ലോക്ക് ലോക്ക്’…… പൈങ്കിളിയിലെ മെൻ്റൽ ഹോസ്പിറ്റൽ ഗാനം

വേറിട്ട ഒരു പ്രണയ കഥയുമായി പ്രേക്ഷകരിൽ രസം നിറച്ചിരിക്കുകയാണ് ‘പൈങ്കിളി’ എന്ന ചിത്രം. സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്ന സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. അടുത്തിടെ ശ്രദ്ധേയമായ ‘ഹാർട്ട് അറ്റാക്ക്’, ‘ബേബി’, ‘വാഴ്ക്കൈ’ എന്നീ ഗാനങ്ങൾക്ക് പിന്നാലെ എത്തിയിരിക്കുന്ന ഗാനം ഏറെ വേറിട്ടുനിൽക്കുന്നതാണ്. ‘ലോക്ക് ലോക്ക്’ എന്ന് തുടങ്ങുന്ന ഗാനത്തിന് വിനായക് ശശികുമാറിന്‍റെ വരികൾ എഴുതി ജസ്റ്റിൻ വർഗ്ഗീസാണ് ഈണം നൽകിയിരിക്കുന്നത്. ജോർജ് പീറ്ററും സുബാൽഷിനിയുമാണ് ഗായകർ. ചിത്രത്തിൽ ഒരു നിർണ്ണായക നിമിഷത്തിൽ ഉള്ളതാണ് ഗാനം.

തികച്ചും പുതുമയാർന്നൊരു ലവ് സ്റ്റോറിയാണ് ചിത്രം എന്നാണ് പ്രേക്ഷകാഭിപ്രായം. വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘ആവേശ’ത്തിലെ അമ്പാനായും ‘പൊൻമാനി’ലെ മരിയാനോയായുമൊക്കെ വ്യത്യസ്ത വേഷപ്പകർച്ചകളിലൂടെ വിസ്മയിപ്പിച്ച സജിൻ ഗോപു ആദ്യമായി നായക വേഷത്തിൽ എത്തിയ സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ‘ചുരുളി’, ‘ജാൻ എ. മൻ’, ‘രോമാഞ്ചം’, ‘നെയ്മർ’, ‘ചാവേർ’ തുടങ്ങിയ ഒട്ടേറെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ സജിൻ എത്തിയിട്ടുണ്ട്. ‘പൈങ്കിളി’യിൽ സുകു എന്ന കഥാപാത്രമായി ഞെട്ടിച്ചിരിക്കുകയാണ് സജിൻ. അനശ്വരയുടേയും മികച്ച വേഷമാണ് ചിത്രത്തിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments