പാവറട്ടി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വെങ്കിടങ്ങ്, പാവറട്ടി പഞ്ചായത്തുകൾക്ക് മഹാത്മാ പുരസ്കാരം.
ഒന്നാംസ്ഥാനം നേടിയ വെങ്കിടങ്ങ് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി 2023-24 സാമ്പത്തികവർഷത്തിൽ 2.42 കോടി രൂപ ചെലവഴിച്ചാണ് ലക്ഷ്യം നേടിയത്. ആയിരത്തോളം തൊഴിലാളികൾ തൊഴിൽ ചെയ്യുകയും 64817 തൊഴിൽദിനങ്ങൾ സൃഷ്ടിക്കുകയും ചെയ്ത് ജില്ലയിലെ ആദ്യ 100 ദിനം പൂർത്തീകരിച്ചു എന്ന നേട്ടവും വെങ്കിടങ്ങ് പഞ്ചായത്ത് സ്വന്തമാക്കി. രണ്ടാംസ്ഥാനം നേടിയ പാവറട്ടി പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ 2023-24 സാമ്പത്തികവർഷത്തിൽ 469 കുടംബങ്ങൾക്ക് തൊഴിൽ നൽകുക വഴി 34325 തൊഴിൽദിനങ്ങൾ സൃഷ്‌ടിച്ചു. 267 തൊഴിലാളികൾ 100 ദിനം പൂർത്തീകരിച്ചു.