അമ്മയുടെ ആൺ സുഹൃത്തിനെ വൈദ്യൂതാഘാതം ഏൽപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പുന്നപ്ര വാടക്കൽ സ്വദേശി കിരൺ ആണ് അയൽവാസി കൂടിയായ ദിനേശനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് ദിനേശന്റെ മൃതദേഹം കളർകോട് ജഗ്‌ഷന് സമീപം പാടശേഖരത്തിൽ കണ്ടെത്തുന്നത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലാണ് ദിനേശിന്റെ മരണം വൈദ്യുതാഘാതം ഏറ്റാണെന്ന് കണ്ടെത്തിയത്. സംശയത്തിന് അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് അയൽവാസിയായ കിരൺ കുറ്റം സമ്മതിച്ചത്. അമ്മയും ദിനേശനുമായുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് കിരൺ അന്വേഷണസംഘത്തോട് പറഞ്ഞു. ഇലക്ട്രിക്ക് ജോലി അറിയുന്ന കിരൺ വീടിന്റെ പിൻഭാഗത്ത് ഒരുക്കിയ കെണിയിൽ ദിനേശൻ വീഴുകയായിരുന്നു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം പാടശേഖരത്തിൽ ഉപേക്ഷിക്കുകയായിരുന്നു.