അടിസ്ഥാന സകാര്യങ്ങളോ ജോബ് ചാർട്ടോ ഇല്ല, സാമ്പത്തിക വർഷം തീരാൻ ഇനി ദിവസങ്ങൾ മാത്രം.
2024-25 സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ ഗ്രാമപഞ്ചായത്തുകളിലെ നിർവ്വഹണ ഉദ്യോഗസ്ഥർ പദ്ധതികൾ പൂർത്തീകരിക്കാൻ നെട്ടോട്ടമോടുന്നു.അതിൽ ഏറ്റവും പാവപ്പെട്ട ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്തുകളിലെ നിർവ്വഹണ ഉദ്യോഗസ്ഥരും,തനത് ഫണ്ടുകൾ ഉൾപ്പെടെ പദ്ധതികളുടെ 40% തുകയും കൈകാര്യം ചെയുന്ന വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർമാർക്ക് അടിസ്ഥാന സൗകര്യങ്ങളോ,ജോബ് ചാർട്ടോ ഇല്ലാത്ത സാഹചര്യമാണുള്ളത്.മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വ്യക്തിഗത ആനുകൂല്യങ്ങളുടെ സാക്ഷ്യപത്രവും ഫീൽഡ് തല പരിശോധന,സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് നിർമാണം,പി.എം എ വൈ ഭവനങ്ങൾ,ഗ്രാമപഞ്ചായത്തുകളിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ, ഹരിതകർമസേനകളുടെ കോർഡിനേഷൻ,പെൻഷൻ,ബി.പി.എൽ പരിശോധന ഉൾപ്പെടെ ഗ്രാമപഞ്ചായത്തുകളിലെ സുപ്രധാന ചുമതലകൾ വഹിക്കുന്നവരാണിവർഒരു മാസം ഇവർക്ക് ലഭിക്കുന്ന യാത്ര ബത്ത 260/- രൂപ മാത്രമാണ് ,കലഹരണപെട്ട ഈ യാത്രാബത്തകൊണ്ട് ഗ്രാമപഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ യാത്ര ചെയ്യേണ്ടി വരുന്നു.ഫീൽഡ് പരിശോധനകൾ സമയബന്ധിതമായി പൂർത്തീകരിച്ചാൽ മാത്രമേ ലൈഫ് ഭവന പദ്ധതികൾ ഉൾപ്പെടെയുള്ള വിവിധ പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് പണം നൽകാൻ സാധിക്കൂ.

വിവിധ പദ്ധതിയകളിലായി ആയിരകണക്കിന് ജനങ്ങളാണ് ഓരോ വാർഡുകളിലും ഗ്രാമസഭകൾ വഴി അപേക്ഷകൾ നല്കിയിട്ടുള്ളത്. ഈ അപേക്ഷകൾ എല്ലാംതന്നെ സമയബന്ധിതമായി ഫീൽഡ് പരിശിധന നടത്തി ഗുണഭോക്താക്കൾക്ക് മാർച്ച് മാസം 15 നാകം അനുവദിക്കണമെങ്കിൽ ഇവർക്ക് അടിസ്ഥാന സൗകര്യങ്ങൾ കൂടിയേതീരൂ. കമ്പ്യൂട്ടർ, പ്രിൻ്റർ എന്നിവപോലും ഇല്ലാത്ത വി.ഇ.ഒ ഓഫീസുകളുണ്ട്, ഉള്ളതാണെങ്കിൽ കൃത്യമായി പ്രവർത്തിക്കത്ത അവസ്ഥയും . നിലവിൽ ഒരു ഓഫീസ് അസിസ്റ്റന്റ് പോലുമില്ലാതെ ഒറ്റയാൾ പോരാട്ടമാണ് ഈ വിഭാഗം ജീവനക്കാരുടേത്. ഇത് കൂടാതെയാണ് വി ഇ ഒ മാരുടെ ഹാജർ ബന്ധപ്പെട്ട് 30/ 11/ 2024 ൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ഡയറക്ടറുടെ വിവാദ സർക്കുലർ ഉണ്ടായത്.അതിൻ്റെ തുടർച്ചയായി ചില ജില്ലകളിലെ ജോയിന്റ് ഡയറക്ടർ, ബ്ലോക്ക്/ ഗ്രാമ പ്രസിഡന്റ്റുമാർ / സെക്രട്ടറിമാർ, എന്നിവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഭീക്ഷണികളുംമറ്റും ഇപ്പോഴും തുടരുന്നു.പൗരസ്വാതന്ത്ര്യമുള്ളഒരു നാട്ടിലെസർക്കാർ ജീവനക്കാർ ഭയത്തോടെ തൊഴിൽ ചെയ്യേണ്ടി വരുന്നത്പരിശാധക്കപ്പെടേണ്ട കാര്യമാണ്.ആത്മവിശ്വാസത്തോടെ തൊഴിൽ ചെയേണ്ടുന്ന ജീവനക്കാരൻ്റെ അവകാശമാണ്മേൽ സാഹചര്യങ്ങൾ ഹനിക്കുന്നത്.
ഈ സർക്കുലറുമായി ബന്ധപ്പെട്ട വിഷയം നിലവിൽ ബഹു.അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിന്റെ പരിഗണനയിലാണ് . മാത്രമല്ല വിവിധ വകുപ്പുകളുടെ ഇന്റഗ്രേഷന്റെ ഭാഗമായി വാനിഷിങ് തസ്തിക കൂടി ആയപ്പോൾ വി.ഇ.ഒ നിയമനങ്ങൾ ഇല്ലാതെയായി.ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിലായി നിരവധി വി ഇ ഒ തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യവും സംജാതമായിട്ടുണ്ട്.വാനിഷിംഗ്പോസ്റ്റിലെ ഒഴിവിലേക്ക്ഇ ൻ്റഗ്രേഷൻപ്രകാരമുള്ള രീതിയിൽ നിയമനം നടത്തുന്നതിന്പകരം നിലവിലെ വി ഇ ഒ അവരവരുടെപഞ്ചായത്തിൽജോലിഭാരം കൊണ്ട്പൊറുതിമുട്ടുമ്പോൾഅവരുടെ മാനസികാവസ്ഥകളോജോലി ചെയ്യാനുള്ളമറ്റു സാഹചര്യങ്ങളോ
പരിശോധിക്കപ്പെടാതെ മറ്റുപഞ്ചായത്തുകളിലെ അധിക ചുമതലകൾഏൽപിക്കുന്നുണ്ട്.
അധിക ജോലിഭാരം കടുത്ത മാനസിക സമ്മർദ്ദത്തിലേക്കാണ്വിഇഒ മാരെ തള്ളിവിടുന്നത്. മാത്രമല്ല കൃത്യമായ ജോബ് ചാർട്ടില്ല.
വി ഇ ഒ മാർ നിർവ്വഹിക്കേണ്ട പദ്ധതികൾ ഏതൊക്കെയെന്നതിനെ കുറിച്ചുള്ള വ്യക്തത ഇല്ലാതെ ഗ്രാമപഞ്ചായത്തുകൾ പദ്ധതികൾഅടിച്ചേൽപ്പിക്കുന്ന അവസ്ഥയുംനിലനിൽക്കുന്നു,ചില സാഹചര്യങ്ങളിൽ ഇത് ഭരണസമിതികളും, ജീവക്കാരും തമ്മിലുള്ള അസ്വാരസ്യത്തിന് വരെ കാരണമാകാറുണ്ട്.
വി ഇ ഒ കൂട്ടായ്മയായ എക്സ്റ്റെൻഷൻ ഓഫീസർസ് ഫോറം മേൽ വിഷയങ്ങൾ ചൂണ്ടിക്കാട്ടി നിരവധി നിവേദങ്ങൾ നല്കിയിട്ടുള്ളതാണ്.
എന്നാൽ നാളിതുവരെയായിട്ടും പ്രിൻസിപ്പൽ ഡയറക്ട്രേറ്റിൽ നിന്നും യാതൊരു നടപടികളും എടുത്തിട്ടില്ലാത്തത് നിർഭാഗ്യകരമാണ്.
അടിയന്തരമായി വി ഇ ഒ മാരുടെ ജോബ് ചാർട്ട്,അടിസ്ഥാന സൗകര്യങ്ങൾ, ഒഴിവുകളിലേക്ക്പുതിയ നിയമനങ്ങൾഎന്നിവ നടത്തണം.സീനിയോറിറ്റി ലിസ്റ്റിലെ അപാകതകൾപരിഹരിച്ച് കൊണ്ട്പ്രമോഷൻ നടപടികളുംയഥാസമയം നടത്തേണ്ടതുണ്ട്.ഇത്തരം വിഷയങ്ങൾ നിലനിൽക്കെയാണ്വകുപ്പ് ഏകീകരണത്തിൽ തസ്തികവാനിഷംഗ് ആക്കിവിഇഒ മാരെ ജോലി
ഭാരം കൊണ്ട് നട്ടംതിരിയിപ്പിക്കുന്നത്.
തൊഴിൽലിടങ്ങളിൽ ജോലി ചെയ്യാനുള്ളസുഗമമായ സാഹചര്യങ്ങൾ ഒരുക്കിയാലേതൊഴിലിടങ്ങൾ പൊതുജന സൗഹൃദപരമാകുകയുള്ളു.
ആനുകൂല്യങ്ങൾ നൽകുന്നത് സമയബന്ധിതമായി പൂർത്തിയരിക്കാൻ സാധിക്കണം.സേവനം നല്കുന്നസ്ഥാപനത്തോടുംജീവനക്കാരോടുംപൊതുജനത്തിന്സൗഹൃദവുംമതിപ്പും ഉണ്ടാക്കാവുന്നഅന്തരീക്ഷംപ്രദാനം ചെയ്യാൻനമ്മുടെ ഭരണസംവിധാനംഅധികാര ഘടനകളുംഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതാണ്.
അതിനുവേണ്ട നടപടികൾ കൈകൊള്ളുന്നതിന് ബഹു. തദ്ദേശ സ്വയം ഭരണ വകുപ്പുമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്ന് എക്സ്റ്റെഷൻ ഓഫീസർസ് ഫോറം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.