തൃശൂർ: ജനുവരി മാസത്തെ റേഷൻ വിതരണം ചൊവ്വാഴ്ച വരെ ദീർഘിപ്പിച്ചതായി ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. ഞായറാഴ്ച് അവധി ദിവ സമാണെങ്കിലും കുന്നംകുളം താലൂക്കിൽ റേഷ ൻ കടകൾ തുറന്ന് പ്രവർത്തിക്കും.
ജില്ലയിൽ ട്രാൻസ്പോർട്ടി കരാറുകാർ സമരത്തി ൽ ആയിരുന്നെങ്കിലും തൃശൂർ, തലപ്പിള്ളി, മുകുന്ദ പുരം, ചാലക്കുടി താലൂക്കുകളിൽ റേഷൻ കടക ളിലേക്ക് വാതിൽപ്പടി വിതരണം മുഖേന റേഷൻ ഭക്ഷ്യധാന്യങ്ങൾ സുഗമമായി എത്തിച്ചിരുന്നുവെ ന്ന് ജില്ല സപ്ലൈ ഓഫിസർ പറഞ്ഞു.
ജനുവരി 27ലെ റേഷൻ വ്യാപാരി സമരം കഴിഞ്ഞ് 28 മുതലാണ് കുന്നംകുളം, ചാവക്കാട്, കൊടുങ്ങ ല്ലൂർ താലൂക്കുകളിലെ റേഷൻ കടകളിലേക്ക് പു ർണതോതിൽ വാതിൽപ്പടി വിതരണം മുഖേന റേ ഷൻ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചത്. നിലവിൽ കു ന്നംകുളം താലൂക്കിൽ 40ൽ താഴെ റേഷൻ കടക ൾക്ക് മാത്രമാണ് ഇനിയും സ്റ്റോക്ക് എത്തിക്കാനു ള്ളത്. ഈ കടകളിൽ നീക്കിയിരുപ്പ് ഉള്ളതിനാൽ കാർഡുടമകൾക്കുള്ള വിതരണത്തെ ബാധിക്കില്ല
നവംബർ, ഡിസംബർ മാസങ്ങളിലെ റേഷൻ വി ഹിതം കൈപ്പറ്റിയ കണക്കുകളുമായി (മഞ്ഞ -97 ശതമാനം, പിങ്ക് -96, നീല -84, വെള്ള -54) താരത മ്യം ചെയ്യുമ്പോൾ ജനുവരി മാസത്തെ റേഷൻ വി തരണത്തെ (മഞ്ഞ -93, പിങ്ക് -8, നീല -72, വെള്ള -55) സമരം കാര്യമായി ബാധിച്ചിട്ടില്ലെന്നും ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു.
