ചാലക്കുടി: ചാലക്കുടി സെൻട്രൽ റോട്ടറിക്ലബ്ബ് ഫെബ്രുവരി 23-ന് അതിരപ്പിള്ളിറൺ മാരത്തൺ-2025 സംഘടിപ്പിക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. രാവിലെ അഞ്ചിന് സിൽവർസ്റ്റോം വാട്ടർ തീം പാർക്കിൽ നിന്ന് ആരംഭിച്ച് 10-ന് സമാപിക്കും. 21 കി.മീ. ദൂരത്തിൽ ഹാഫ് മാരത്തൺ(ടൈം റൺ), 10 കി.മീ. ക്വാർട്ടർ മാരത്തൺ(ടൈം റൺ), മൂന്ന് കി.മീ. ഫൺ റൺ എന്നീ മൂന്നു വിഭാഗങ്ങളായാണ് നടത്തുന്നത്. പങ്കെടുക്കുന്നവരുടെ പ്രായമനുസരിച്ച് 18 ഗ്രൂപ്പുകളായി തിരിച്ച് ആദ്യമെത്തുന്ന ഏഴു സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകും. 66 വയസ്സിനു മുകളിലുള്ള എല്ലാ മത്സരാർഥികൾക്കും പ്രോത്സാഹനസമ്മാനങ്ങൾ നൽകും. ശാരീരിക ആരോഗ്യ സംരക്ഷണത്തിലൂടെ സന്തോഷവും ആരോഗ്യവുള്ള ചാലക്കുടി എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് റോട്ടറി ഡിസ്ട്രിക്ടട് കോഡിനേറ്റർ ബിബിൻ ജോസഫ് മാണിക്കത്താൻ, ക്ലബ്ബ് പ്രസിഡന്റ് ഡോ. ജെറി ജേക്കബ്ബ്, ക്രിസ്‌റ്റോ തോമസ്, അനീഷ് പൈനാടത്ത്, ഷോബി കണിച്ചായി എന്നിവർ അറിയിച്ചു.
