Thursday, April 24, 2025
HomeKeralaഫലങ്ങൾക്കൊപ്പം കാഞ്ഞിരക്കായ കഴിച്ച് വെളിച്ചപ്പാട് മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസ്
spot_img

ഫലങ്ങൾക്കൊപ്പം കാഞ്ഞിരക്കായ കഴിച്ച് വെളിച്ചപ്പാട് മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസ്

 പാലക്കാട് കാഞ്ഞിരക്കായ കഴിച്ച് യുവാവ് മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് തൃത്താല പൊലീസ്. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം പൂ‍ർത്തിയായ ഷൈജുവിന്റെ മൃതദേഹം ഇന്നലെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് പരുതൂർ കുളമുക്ക് സ്വദേശി ഷൈജു കാഞ്ഞിരക്കായ കഴിച്ച് മരിച്ചത്. ക്ഷേത്ര ചടങ്ങിൻ്റെ ഭാഗമായ ‘ആട്ടി’നിടെ തുടർച്ചയായി മൂന്ന് കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു.

വെളിച്ചപ്പാടായി തുള്ളിയ ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരക്കായയാണ് കഴിച്ചത്. പിന്നാലെ ഷൈജുവിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments