തൃപ്രയാർ : പതിനായിരങ്ങൾക്ക് ആഹ്ലാദമേകിയ കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലിന് സമാപനം. അന്തരിച്ച എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർക്ക് ആദരമേകി സമാപനച്ചടങ്ങിൽ മൊബൈൽ ഫോണുകളിലെ വിളക്കുകൾ തെളിയിച്ചു. ഇല്ലം മ്യൂസിക്കൽ ബാൻഡിൻറെ സംഗീതവിസ്മയവും കൊച്ചി ഫ്രീക്കിൻ്റെ ഡി.ജെ. നെറ്റും വാട്ടർ ഡ്രമ്മും ഉണ്ടായി.
പുതുവത്സരത്തെ വരവേൽക്കാൻ 40 അടി ഉയരമുള്ള ക്രിസ്‌മസ് പാപ്പ ഫയർ ഷോ സി.പി. ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹ് ഉദ്ഘാടനം ചെയ്‌തു. സംഘാടകസമിതി കോഡിനേറ്റർ പി.എസ്. ഷജിത്ത് അധ്യക്ഷനായി.
വലപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷിനിതാ ആഷിക്, ജനറൽ കൺവീനർ ശ്രേയസ് രാമചന്ദ്രൻ, പി.എസ്. നിമോദ്, ശിബു നെടിയിരിപ്പിൽ, എൻ.വി. ദേവൻ, പി.കെ. രാജീവ്, ബിജു പുളിക്കൽ, എൻ.കെ. വാമനൻ എന്നിവർ പ്രസംഗിച്ചു.



