തൃശൂർ: ജന്മനാടായ കൂടല്ലൂരും കർമകേന്ദ്രമായി രുന്ന കോഴിക്കോടും കഴിഞ്ഞാൽ എം.ടിക്ക് പ്രിയ പ്പെട്ട സ്ഥലം സാംസ്കാരിക നഗരമായ തൃശൂർ ആയിരുന്നുവെന്നതിൽ തർക്കത്തിനിടമില്ല. കേര ള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്ന കാലയളവിൽ തൃശൂരിൻ്റെ ഹൃദയ സ്പന്ദനങ്ങളി ൽ എം.ടിയുടെ നിറസാന്നിധ്യമുണ്ടായിരുന്നു.
1995ലാണ് എം.ടി. അക്കാദമി പ്രസിഡന്റായി എ ത്തിയത്. കെ.എൽ. മോഹനവർമ്മയായിരുന്നു സെക്രട്ടറി. അക്കാദമിയുടെ സുവർണകാലമായി രുന്നു ഇത്. സാഹിത്യ അക്കാദമിയുടെ നേതൃത്വ ത്തിൽ അന്ന് നടത്തിയ ഒരാഴ്‌ചയോളം നീണ്ട ദേ ശീയ സാഹിത്യോത്സവം കേരളത്തിന് പുത്തന നുഭവമായിരുന്നു. പ്രശസ്‌തരായ മഹാശ്വേതദേ വി, ഇന്ദിരാഗോസ്വാമി, യു.ആർ. അനന്തമൂർത്തി, അജിത്കൗർ, നിർമൽവർമ, ശിവശങ്കരി, പ്രതിഭാ റോയ്, വാസുകി തുടങ്ങി ഇന്ത്യയിലെ തലയെടു പ്പുള്ള എഴുത്തുകാരെല്ലാം അക്കാദമിയിലെ മരച്ചു വടുകളിൽ എഴുത്തനുഭവങ്ങളുമായി നിരന്നിരു ന്നു. കേരളത്തിൻ്റെ ആതിഥ്യമര്യാദകൾ തൊട്ടറി ഞ്ഞ് അവർ സാഹിത്യാനുഭവങ്ങൾ പങ്കുവെച്ചു. അവരെ കാണാനും കേൾക്കാനും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സാഹിത്യപ്രേമികൾ തൃശൂരിലേക്ക് ഒഴുകിയെത്തി.
ഇന്ന് പലയിടത്തും ലിറ്റററി ഫെസ്റ്റ് നടക്കുന്നു ണ്ടെങ്കിലും ഇന്ത്യയിലെ പ്രശസ്‌തരായ ഒട്ടുമിക്ക എഴുത്തുകാരെയും കൂട്ടിചേർത്ത് അന്ന് എം.ടി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എഴുത്തു ലോകം പിന്നെ എവിടെയുമുണ്ടായിട്ടില്ലെന്ന് പറ യുന്നതാകും ശരി. എം.ടി. വാസുദേവൻ നായർ എന്ന പ്രതിഭയാർന്ന പത്രാധിപരെയും എഴുത്തു കാരനെയും തിരകഥാകൃത്തിനെയും സംവിധായ കനെയും നമുക്കറിയാം.
എന്നാൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ സാഹിത്യകാരൻമാരുമായും എം.ടിക്കുള്ള ആഴ ത്തിലുള്ള സൗഹൃദവും സംഘാടനമികവും കാ ണിച്ചുതന്ന സാഹിത്യ സമ്മേളനം കൂടിയായിരു ന്നു അത്. എം.ടിയുടെ ആദ്യപുസ്‌തകം മുതൽ പ്രശസ്തമായ പുസ്‌തകങ്ങളെല്ലാം പ്രസിദ്ധീകരി ച്ചത് തൃശൂർ കറൻ്റ് ബുക്‌സാണ്. ജോസഫ് മുണ്ട ശേരിയുടെ മകൻ തോമസുമായുള്ള അടുപ്പമാണ് അതിന് കാരണമായത്. അദ്ദേഹത്തിന്റെ മരണ ശേഷം മകൻ പെപ്പിൻതോമസുമായുള്ള സ്നേ ഹംകൊണ്ട് പിന്നീടും എം.ടി പുസ്‌കങ്ങൾ കൊടുത്തത് കറൻ്റ് ബുക്‌സിന് തന്നെയായിരു ന്നു. എം.ടിയുടെ അച്ഛൻ്റെ നാട് തൃശൂർ ജില്ലയി ലെ പുന്നയൂർക്കുളമാണ്. കോവിലൻ, സി.വി. ശ്രീ രാമൻ, സാറാ ജോസഫ്, അശോകൻ ചരുവിൽ തുടങ്ങിയ എഴുത്തുകാരുമായുള്ള ബന്ധവും തൃ ശൂരിനെ എം.ടിക്ക് പ്രിയപ്പെട്ടതാക്കി.
