Sunday, December 22, 2024
HomeCity Newsതെളിവ്‌ 
കണ്ടെത്താൻ 
ഇനിയില്ല ‘ഹണി ’
spot_img

തെളിവ്‌ 
കണ്ടെത്താൻ 
ഇനിയില്ല ‘ഹണി ’

തൃശൂർ:പടിഞ്ഞാറെ വെമ്പല്ലൂരിൽ നടന്ന കൊലപാതകത്തിൽ പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക്‌ സഹായകരമായത്‌ ഹണി എന്ന പൊലീസ്‌ നായയുടെ നിർണായക ഇടപെടലാണ്‌. മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ കട്ടൻ ബസാറിൽ ബിജിത്തിന്റെ കൊലയാളിയായ അതിഥിത്തൊഴിലാളികളെ ഹണിയുടെ തെളിവ്‌ കണ്ടെത്താനുള്ള മികവാണ്‌ വലയിലാക്കിയത്‌. ഇങ്ങനെ നിരവധി കേസുകളിൽ കഴിഞ്ഞ ഏഴ്‌ വർഷമായി പൊലീസ്‌ അന്വേഷണത്തിന്‌ വഴികാട്ടിയായിരുന്ന ഹണി ഇനിയില്ല. കരൾ രോഗത്തെ തുടർന്ന് 25 ദിവസമായി മണ്ണുത്തി വെറ്ററിനറി ആശുപത്രയിൽ ചികിത്സയിലായിരുന്നു.

ചാവക്കാട് തിരുവത്ര കാഞ്ഞിരപറമ്പിൽ ജയപ്രകാശിന്റെ വിട്ടുമറ്റത്ത് നിർത്തിയിട്ടിരുന്ന രണ്ട് ഇരുചക്രവാഹനങ്ങൾ കത്തിച്ച കേസിൽ സംഭവസ്ഥലത്ത് മണലിൽ പതിഞ്ഞ പ്രതിയുടെ കാൽ പാദത്തിന്റെ പ്രിന്റിൽ നിന്ന്‌ മണം പിടിച്ച് തുടർന്ന്‌ പ്രതിയുടെ വീട്ടിൽ എത്തിച്ചേർന്നു. തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെ പ്രതികൾ നടത്തിയ അമ്പൂർ പള്ളി മോഷണക്കേസ്‌, ചാലക്കുടി ഇടശേരി ജ്വല്ലറി മോഷണക്കേസ്‌ തുടങ്ങിയവയിൽ വളരെ പ്രധാനപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിൽ ഹണി വലിയ പങ്ക് വഹിച്ചു. തൃശൂർ റൂറലിൽ നിരവധി മോഷണക്കേസുകളിൽ തെളിവുകൾ ലഭിക്കുന്നതിനും കൊലപാതക കേസുകളിൽ തുമ്പുണ്ടാക്കുന്നതിനും നിർണായക പങ്കു വഹിച്ചിട്ടുണ്ട്‌.

2016 ഡിസംബറിൽ ഹരിയാനയിൽ നിന്നു ഒമ്പതു മാസത്തെ ട്രാക്കർ ട്രെയിനിങ്‌ പൂർത്തിയാക്കിയ ശേഷം 2017 സെപ്തംബറാണ്‌ പൊലീസിൽ അംഗമാകുന്നത്‌. 2018 മാർച്ച് മാസം മുതൽ തൃശൂർ റൂറൽ കെ9 സ്ക്വാഡ് അംഗമാണ്‌. 

മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകരമായി 2020-ൽ എക്‌സലൻസി റിവാർഡ്‌ മെഡൽ നേടിയിട്ടുണ്ട്‌. അജീഷ്, അനീഷ് എന്നിവരായിരുന്നു ഹണിയുടെ ഹാൻഡിലർമാർ.



RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments