പീച്ചിയിൽ ടൂറിസം വികസിപ്പിക്കാനായി വേണ്ടതെല്ലാം ചെയ്യുമെന്ന് മന്ത്രി കെ രാജൻ. മന്ത്രി എ കെ ശശീന്ദ്രനോടൊപ്പം പീച്ചി ഡാമിൽ ആരംഭിച്ച കുട്ടവഞ്ചിയാത്ര സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മുളചങ്ങാടം, ബോട്ട് സർവീസ് എന്നിവയും കുടുതൽ ദൂരത്തേക്ക് കുട്ട വഞ്ചി സർവീസുകളും തുടങ്ങും.
പുത്തൂർ സുവോളജിക്കൽ പാർക്ക് തുറക്കുന്നതോടെ പൂത്തൂർ -പീച്ചി -വാഴാനി ടൂറിസം യാഥാർഥ്യമാകുമെന്നും മന്ത്രിമാർ പറഞ്ഞു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം കെ വി സജു എന്നിവർ മന്ത്രിമാരോടൊപ്പം ഉണ്ടായിരുന്നു.