Monday, December 2, 2024
HomeThrissur Newsകുറുവാ സംഘത്തിന്റെ ഭീതി; രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു
spot_img

കുറുവാ സംഘത്തിന്റെ ഭീതി; രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു

ചാലക്കുടി:കുറുവ കവർച്ചാ സംഘത്തിന്റെ ഭീതി രക്ഷാപ്രവർത്തനം കുറച്ചുനേരം വൈകിപ്പിച്ചു. സിഎംഐ പബ്ലിക് സ്‌കൂളിന് സമീപം തീപടർന്ന തെറ്റയിൽ ജോൺസന്റെ വീട്ടിലെ രക്ഷാപ്രവർത്തനമാണ് കുറുവ സംഘ ഭീതിയെ തുടര്‍ന്ന് കുറച്ച് സമയം വൈകിപ്പിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തി കവർച്ച നടത്തുന്ന കുറുവ സംഘത്തെപറ്റിയുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ കണ്ട നാട്ടുകാർക്ക് നേരം ഇരുട്ടിയാൽ പുറത്തിറങ്ങാൻ ഭയമാണ്. കഴിഞ്ഞ ദിവസം പുലർച്ചെ ജോൺസന്റെ വീട്ടിൽ നിന്നും നിലവിളിയുയർന്നപ്പോൾ സമീപ വീടുകളിലുള്ളവർ ഉണർന്നെങ്കിലും പുറത്തിറങ്ങാൻ വൈകി.
തീയും പുകയും പടർന്ന വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കയറിയ സമീപവാസികൾ മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കമുള്ള വീട്ടുകാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. തുടർന്ന് സമീപത്തെ വീട്ടിലെ മോട്ടറടിച്ച് തീയണച്ചു. സമീപവാസികൾ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ കുറച്ചുകൂടി വൈകിയിരുന്നെങ്കിൽ വലിയ അത്യാഹിതം സംഭവിക്കുമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments