Monday, December 2, 2024
HomeCity News'നാട്ടിക വാഹനപകടം ദൗര്‍ഭാഗ്യകരം, വാഹന റജിസ്ട്രേഷനും, ഡ്രൈവറുടെ ലൈസൻസും റദാക്കും'; കെ ബി ഗണേശ് കുമാർ
spot_img

‘നാട്ടിക വാഹനപകടം ദൗര്‍ഭാഗ്യകരം, വാഹന റജിസ്ട്രേഷനും, ഡ്രൈവറുടെ ലൈസൻസും റദാക്കും’; കെ ബി ഗണേശ് കുമാർ

 തൃശൂർ നാട്ടിക വാഹനപകടം ദൗര്‍ഭാഗ്യകരമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാർ. ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും വിഷയത്തിൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രാഥമിക അന്വേഷണം നടത്തിയെന്നും അദ്ദേഹം അറിയിച്ചു. വണ്ടി ഓടിച്ചിരുന്നത് ഡ്രൈവർ അല്ല ക്ലീനർ ആണെന്നും ഇവർ ഇരുവരും മദ്യപിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിൻ്റെ റജിസ്ട്രേഷൻ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും കെ ബി ഗണേശ് കുമാർ പറഞ്ഞു. വാഹന റജിസ്ട്രേഷനും, ഡ്രൈവറുടെ ലൈസൻസും റദാക്കും. നിലവിൽ ഡ്രൈവറും ക്ലീനറും പോലീസ് കസ്റ്റഡിയിലാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ‘ആളുകൾ റോഡിന്റെ അരികിൽ കിടക്കുന്നത് ഒഴിവാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

അശ്രദ്ധമായ ഡ്രൈവിംഗ് തന്നെയാണ് ഉണ്ടായത്. ഇവർക്കെതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നടപടി എടുക്കും. അപകടത്തിൽ പെട്ട കുടുംബങ്ങൾക്ക് എന്ത് സഹായം നൽകാം എന്നത് മുഖ്യമന്ത്രിയുമായി ആലോചിക്കുകയും രാത്രി പരിശോധന കർശനമാക്കുകയും ചെയ്യും’, കെ ബി ഗണേശ് കുമാർ. വാഹനം അമിത വേഗതയിൽ ആയിരുന്നോ എന്ന് അറിയാൻ കടന്നുവന്ന എല്ലാ വഴികളിലെയും ക്യാമറകൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു നാട്ടികയില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറിയത്. കണ്ണൂർ ആലങ്കോട് സ്വദേശി അലക്സ് (33) ആണ് ക്ലീനർ. സംഭവത്തില്‍ ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അഞ്ച് പേര്‍ തല്‍ക്ഷണം മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ട്. കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാഴി (20), ജീവന്‍ (4), മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ദേശീയ പാതയിലായിരുന്നു ഇവര്‍ കിടന്നിരുന്നത്. ഈ ഭാഗം ബാരിക്കേഡ് വെച്ച് അടച്ചിരുന്നു. ഇവ തകര്‍ത്താണ് തടി കയറ്റിയെത്തിയ ലോറി ഇടിച്ചുകയറിയത്. ഗോവിന്ദപുരം സ്വദേശികളാണ് മരിച്ചതെന്നാണ് പൊലീസിന്‌റെ പ്രാഥമിക നിഗമനം. മൂന്ന് മാസത്തോളമായി പ്രദേശത്ത് നിലയുറപ്പിച്ചവരാണ് വാഹനാപകടത്തില്‍ മരിച്ചത്. സ്ഥിരമായി ഇതേ പ്രദേശത്താണ് സംഘം കിടന്നിരുന്നതെന്ന് പ്രദേശവാസി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മരിച്ചവര്‍ ഒരു കുടുംബത്തിലുള്ളവരാണോ എന്ന് വ്യക്തമല്ല. 12 പേരടങ്ങുന്ന സംഘത്തില്‍ നാല് പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments