തൃശൂർ :പുത്തൻപള്ളി പ്രതിഷ്ഠാ തിരുനാൾ ആഘോഷിച്ചു. വ്യാകുല എഴുന്നള്ളിപ്പിന് ആയിരങ്ങൾ പങ്കാളിയായി. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ലൂർദ് കത്തീഡ്രലിൽ നിന്ന് വ്യാകുല എഴുന്നള്ളിപ്പ് ആരംഭിച്ചു. റോഡിനിരുവശവും നൂറുകണക്കിനാളുകൾ എഴുന്നള്ളിപ്പ് കാണാൻ അണിനിരന്നു. രാത്രിയിൽ ബസിലിക്കയിൽ സമാപിച്ചു.