Sunday, December 22, 2024
HomeCity Newsതൃപ്രയാർ ഏകാദശി നാളെ
spot_img

തൃപ്രയാർ ഏകാദശി നാളെ

ദശമി വിളക്ക് ഇന്ന്

തൃപ്രയാർ :മധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ചൊവ്വാഴ്ച നടക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ദശമി വിളക്ക് ദിവസമായ തിങ്കളാഴ്ച രാവിലെ ഒമ്പതിന് 25ൽ പരം കലാകാരൻമാർ അണിനിരക്കുന്ന പഞ്ചരത്ന കീർത്തനാലാപനം നടക്കും. തുടർന്ന് പകൽ 11 ന് കഥകളി സംഗീതജ്ഞൻ  കോട്ടയ്‌ക്കൽ മധുവും സംഘവും അവതരിപ്പിക്കുന്ന ലയ സോപാനം. പകൽ 2ന് ഭജൻസ്, 3ന് എഴുന്നള്ളിപ്പ്‌. പരക്കാട് തങ്കപ്പൻ മാരാർ പഞ്ചവാദ്യം നയിക്കും. 4.30 ന് ഭരതനാട്യക്കച്ചേരി, 6 ന് ഭക്തിഗാനലയം,  കിഴക്കേ നടപ്പുരയിൽ സ്പെഷ്യൽ നാഗസ്വരം. 8 ന് നൃത്താവിഷ്‌കാരം രാം സേതു, 10 ന് ദശമി വിളക്ക്‌ എഴുന്നള്ളിപ്പ് നടക്കും. തൃപ്രയാർ അനിയൻ മാരാർ മേളം നയിക്കും. 

ഏകാദശി ദിവസമായ ചൊവ്വാഴ്ച രാവിലെ 8ന് 21 ആനകളെ അണിനിരത്തി  ശീവേലി എഴുന്നള്ളിപ്പ് നടക്കും.  പഴയന്നൂർ ശ്രീരാമൻ സ്വർണക്കോലമേറ്റും. കിഴക്കൂട്ട് അനിയൻ മാരാർ പഞ്ചാരിമേളത്തിന് പ്രാമാണികനാകും. പകൽ 12.30 ന് കിഴക്കേ നടയിൻ സ്പെഷ്യൽ നാഗസ്വരക്കച്ചേരി. 2 ന് മണലൂർ ഗോപിനാഥിന്റെ ഓട്ടൻതുള്ളൽ. 3ന് കാഴ്ച ശീവേലി, പഴുവിൽ രഘു മാരാർ ധ്രുവമേളം നയിക്കും.

വൈകിട്ട്‌ 5.30ന് രാമചന്ദ്രൻ നമ്പ്യാർ അവതരിപ്പിക്കന്ന പാഠകം,   പല്ലാവൂർ കൃഷ്ണൻകുട്ടി, മേട്ടുപ്പാളയം കെ എസ് രവികുമാർ എന്നിവർ നയിക്കുന്ന പഞ്ചവാദ്യം, സ്പെഷ്യൽ നാഗസ്വരം എന്നിവ ഉണ്ടായിരിക്കും. വൈകിട്ട്‌ 6.30ന് എറണാകുളം ഗംഗാദേവിയുടെ ഭരതനാട്യം കച്ചേരി, 7.30 ന് സ്പെഷ്യൽ നാഗസ്വരക്കച്ചേരി(സ്റ്റേജിൽ ), രാത്രി 9 ന് നൃത്താഞ്ജലി, 11.30 ന് വിളക്കിനെഴുന്നള്ളിപ്പ്.   തൃപ്രയാർ അനിയൻ മാരാർ മേളം നയിക്കും. ബുധനാഴ്ച പുലർച്ചെ 2ന് തൃപ്രയാർ രമേശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, 4 ന് ദ്വാദശി സമർപ്പണം, 8ന് ദ്വാദശി ഊട്ടോടെ ചടങ്ങുകൾ സമാപിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments