Sunday, December 22, 2024
HomeThrissur Newsദേശീയ സം​ഗീത സെമിനാർ
spot_img

ദേശീയ സം​ഗീത സെമിനാർ

ഗുരുവായൂർ:ചെമ്പൈ സംഗീതോത്സവം സുവർണ ജൂബിലിയുടെ ഭാ​ഗമായി ദേശീയ സം​ഗീത സെമിനാർ നടത്തി. നാരായണീയം ഹാളിൽ ‘സംഗീതവും ലയവും’  എന്ന വിഷയത്തെ അധികരിച്ച് നടത്തിയ    സെമിനാർ പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  

ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ അധ്യക്ഷനായി. ഡോ. അച്യുത് ശങ്കർ എസ് നായർ, പ്രൊഫ. പാറശാല രവി എന്നിവർ വിഷയം അവതരിപ്പിച്ചു. ഡോ. ഗുരുവായൂർ കെ മണികണ്ഠൻ, അമ്പലപ്പുഴ പ്രദീപ് എന്നിവർ മോഡറേറ്ററായി.  ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments