നിരവധി കേസുകൾ പ്രതിയായ കോട്ടപ്പടി സ്വദേശിയെ കാപ്പാ ചുമത്തി ജയിലിലടച്ചു. കോട്ടപ്പടി പിള്ളക്കോളനി അയിനിക്കൽ വീട്ടിൽ ജാസിൽ (25)നെയാണ് തൃശൂർ ജില്ല കളക്ടർ അർജുൻ പാണ്ട്യൻ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമ പ്രകാരം കരുതൽ തടങ്കലിൽ വെക്കാൻ ഉത്തരവിട്ടത്.
ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, പിടിച്ചുപറി, മയക്ക് മരുന്ന് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ജാസിൽ. കഴിഞ്ഞ ജൂലൈ മാസം കഞ്ചാവ് കൈവശം വെച്ചതിന് ഗുരുവായൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് നടപടി. ഗുരുവായൂർ പോലീസ് ഇൻസ്പെക്ടർ സി പ്രേമാനന്ദകൃഷ്ണൻ, സബ്ബ് ഇൻസ്പെക്ടർമാരായ ശരത് സോമൻ, ഷക്കീർ അഹമ്മദ് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.