ചാലക്കുടിയിലെ പണി തീരാത്ത വാണിജ്യ സമുച്ചയത്തിൽ നിന്നാണ് തലയോട്ടിയും അസ്ഥി കഷണങ്ങളും കണ്ടുകിട്ടിയത്
തൃശ്ശൂർ: ചാലക്കുടിയിൽ വെള്ളക്കെട്ടിൽ നിന്ന് തലയോട്ടിയും അസ്ഥികഷണങ്ങളും കണ്ടെത്തി. ചാലക്കുടിയിലെ പണി തീരാത്ത വാണിജ്യ സമുച്ചയ കെട്ടിടത്തിൻ്റെ പാർക്കിങ് സ്ഥലത്ത് നിന്നാണ് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പുരുഷൻ്റേതെന്ന് കരുതുന്ന വസ്ത്രങ്ങളും സംഭവ സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. തൂങ്ങിമരിച്ചതിൻ്റെ ലക്ഷണങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു. പരിശോധനയ്ക്കായി ഫൊറൻസിക് സംഘം ഉടനെ സംഭവസ്ഥലത്തെത്തും.