Tuesday, October 8, 2024
HomeBREAKING NEWS‘ബ്രോ ഡാഡി’ സെറ്റിലെ പീഡനക്കേസ്: അസിസ്റ്റന്റ് ഡയറക്ടർ അറസ്റ്റിൽ
spot_img

‘ബ്രോ ഡാഡി’ സെറ്റിലെ പീഡനക്കേസ്: അസിസ്റ്റന്റ് ഡയറക്ടർ അറസ്റ്റിൽ


‘ബ്രോ ഡാഡി’ സിനിമാ സെറ്റില്‍ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിലവിൽ സംഗറെഡ്‌ഡി ജില്ലയിലെ കൺടി ജയിലിൽ ആണ് മൻസൂർ റഷീദ് ഉള്ളത്. മൻസൂറിന്റെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് ഗച്ചിബൗളി പൊലിസ് അറിയിച്ചു.

കുക്കട്പള്ളി കോടതിയും തെലങ്കാന ഹൈക്കോടതിയും മുൻ‌കൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മൻസൂർ റഷീദ് ഒളിവിൽ ആയിരുന്നു. ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് വേളയിൽ സിനിമയുടെ അസിസ്റ്റൻ്റ് ഡയറക്ടറായ മൻസൂർ റഷീദ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ജൂനിയർ ആർട്ടിസ്റ്റായ യുവതിയാണ് രംഗത്തെത്തിയത്. പീഡന വിവരത്തെക്കുറിച്ച് ആദ്യം പരാതിപ്പെട്ടത് ഫെഫ്കയിലായിരുന്നെന്നും എന്നാൽ ഫെഫ്ക നടപടിയൊന്നും സ്വികരിച്ചില്ലെന്നു പരാതിക്കാരി പറഞ്ഞു.

പിന്നീട് എമ്പൂരാൻ ചിത്രത്തിലും സഹ സംവിധായകനായി മൻസുർ റഷീദിനെ ഉൾപ്പെടുത്തിയ വിവരം അറിഞ്ഞ് ഇരു ചിത്രങ്ങളുടെയും ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന വ്യക്തിയെ സംഭവം അറിയിക്കുകയും ഇദ്ദേഹം വഴി പൃഥ്വിരാജ് പീഡന വിവരം അറിയുകയും ചെയ്തതായി യുവതി വെളിപ്പെടുത്തി. പിന്നീട് ഇയാളെ എമ്പൂരാൻ്റെ സെറ്റിൽ നിന്ന് ഒഴിവാക്കിയെന്നറിഞ്ഞെന്നും പരാതിക്കാരി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments