Wednesday, October 30, 2024
HomeEntertainmentസർദാർ 2 ചിത്രീകരണത്തിനിടയിൽ അപകടം; കാര്‍ത്തിയുടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം
spot_img

സർദാർ 2 ചിത്രീകരണത്തിനിടയിൽ അപകടം; കാര്‍ത്തിയുടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം

സിനിമാ ചിത്രീകരണത്തിനിടയിലുണ്ടായ അപകടത്തിൽ സ്റ്റണ്ട്‍മാന് ദാരുണാന്ത്യം. കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് സംഭവം. സിനിമയുടെ നിർണ്ണായകമായ ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടയിൽ ഏഴുമലൈ 20 അടി ഉയരത്തില്‍ നിന്ന് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ഏഴുമലൈയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിക്കുകയായിന്നു. എഴുമലൈയുടെ വിയോഗത്തെ തുടർന്ന് ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.

സംഭവത്തിൽ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏഴുമലൈയുടെ അകാല വിയോഗത്തില്‍ താരങ്ങള്‍ അടക്കം അനുശോചനം രേഖപ്പെടുത്തുകയും ചെയ്‍തിട്ടുണ്ട്. പി എസ് മിത്രനാണ് സർദാർ 2 സംവിധാനം ചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments