പുതിയ തലമുറയിലെ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമി 2024 ആഗസ്റ്റ് മാസത്തില്‍ ത്രിദിന നിരൂപണസാഹിത്യ ശില്‍പശാല പാലക്കാടുവെച്ച് സംഘടിപ്പിക്കുന്നു. 40 വയസ്സിനു താഴെയുള്ള 30 പേരെയാണ് പ്രതിനിധികളായി തെരഞ്ഞെടുക്കുക. നാല് പുറത്തില്‍ കവിയാത്ത രണ്ട് സാഹിത്യ വിമര്‍ശനലേഖനങ്ങള്‍, വയസ്സു തെളിയിക്കുന്ന രേഖ, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ സഹിതം ജൂലൈ 6 നകം സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍-680 020 എന്ന വിലാസത്തിലോ office@keralasahityaakademi.org എന്ന ഇ-മെയിലിലോ അപേക്ഷിക്കണം. പ്രതിനിധികള്‍ക്ക് അക്കാദമി സാക്ഷ്യപത്രം നല്‍കും. യാത്രാച്ചെലവ് അക്കാദമി വഹിക്കും. താമസം, ഭക്ഷണം എന്നിവ അക്കാദമി ഒരുക്കും. ക്യാമ്പിന്റെ വിശദാംശങ്ങള്‍ പ്രതിനിധികളെ പിന്നീട് അറിയിക്കും. വിശദ വിവരങ്ങള്‍ക്ക് www.keralasahityaakademi.org എന്ന അക്കാദമിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇ-മെയില്‍ വിലാസം: office@keralasahityaakademi.org, ഫോണ്‍: 0487 2331069, 9349226526.