Monday, May 13, 2024
spot_img
HomeCity Newsപലരും വോട്ട് ചെയ്യാതെ മടങ്ങി: മുരളീധരൻ
spot_img

പലരും വോട്ട് ചെയ്യാതെ മടങ്ങി: മുരളീധരൻ

പുതുക്കാട്ഃ വോട്ടർമാർ ഇക്കുറി കൂടുതൽനേരം വരിയിൽ നിൽക്കേണ്ട സ്‌ഥിതിയുണ്ടായെന്നും പലർക്കും വോട്ട് ചെയ്യാതെ മടങ്ങേണ്ടിവന്നുവെന്നും ഇക്കാര്യ ത്തിൽ ഉദ്യോഗസ്‌ഥർ കുറച്ചുകൂടി കൃത്യനിഷ്ഠ കാണിക്കണമായിരുന്നുവെന്നും യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ. ചൂടു കൂടിവരുന്ന സാഹചര്യത്തിൽ വോട്ടർമാർക്ക് ഫാൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്ന തിനെകുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കണമെന്നും രാവിലെ പോളിങ് ബൂത്തിലെത്തിയ പല വിശ്വാസികൾക്കും ഉച്ചയ്ക്ക് പള്ളിയിൽ പോകാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫ്ലാറ്റുകളിലുള്ള യഥാർഥ വോട്ടർമാർക്കും പകരം വ്യാജന്മാർ വോട്ടുചെയ്യുന്ന പ്രവണതയുണ്ടെന്നും രാഷ്ട്രീയ പാർട്ടികൾ ഫ്ലാറ്റുകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ട സ്‌ഥിതിയാണെന്നും മുരളീധരൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments