Thursday, July 17, 2025
HomeThrissur Newsതൃശ്ശൂരിൽ കനത്ത മഴ തുടരുന്നു
spot_img

തൃശ്ശൂരിൽ കനത്ത മഴ തുടരുന്നു

തൃശൂർ:ജില്ലയിൽ കനത്ത മഴ തുടരുന്നു. 64.06 മില്ലി മീറ്റർ മഴയാണ് തിങ്കളാഴ്ച പെയ്തത് വിവിധയിടങ്ങളിലായി 150 ഓളം വീടുകൾ വെള്ളത്തിലായി. എടത്തുരുത്തി, കയ്‌പമം ഗലം, പെരിഞ്ഞനം പഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. എടതുരുത്തി ചെന്ത്രാപ്പിന്നി ബൈപ്പാസിന് സമീപം, പപ്പടം നഗർ, പൈനൂർ, പല്ല, അയ്യപ്പൻപടി നഗർ, കോഴിത്തുമ്പ്, കയ്‌പമംഗലം കൂരിക്കുഴി സലഫി വടക്ക് ഭാഗം തുടങ്ങിയയിടങ്ങളിൽ വെള്ളക്കെട്ട് രുക്ഷമായതോടെ നിരവധി വീടുകളിൽ വെള്ളം കയറി. ഇതോടെ കുടുംബങ്ങൾ ദുരിതാശ്വാസക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം പ്രാപിച്ചു. പടിയൂർ പഞ്ചായത്തിൽ പത്തനങ്ങാടി, കോതേറ്റിപ്പാടം എന്നിവിടങ്ങളിലെ നിരവധി വീടുകളും മുങ്ങി. ഇവിടങ്ങളിലെ കുടുംബങ്ങളും ദുരിതാശ്വാസ ക്യാമ്പിലാണ്. ചാവക്കാട് മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ് മുനക്കക്കടവ്, വെളിച്ചെണ്ണപ്പടി, തൊട്ടാപ്പ് എന്നിവിടങ്ങളിൽ കടലാക്രമണം തുടരുകയാണ്. കനത്ത കാറ്റിൽ മരം വീണ് വൈദ്യുതിക്കമ്പികൾ തകർന്നതോടെ വൈദ്യുതി വിതരണവും വിവിധയിടങ്ങളിൽ തടസ്സപ്പെട്ടു. പത്ത് വിടുകൂടി തകർന്നു ജില്ലയിൽ ചൊവ്വാഴ്‌ച പത്ത് വീടുകൂടി ഭാഗികമായി തകർന്നു ഇതോടെ ജില്ലയിൽ കാലവർഷത്തിൽ തകർന്ന വിടുകളുടെ എണ്ണം 218 ആയി ഇതിൽ നാല് വീട് പൂർണമായും 214 വിട് ഭാ ഗികമായും തകർന്നു 6 ക്യാമ്പുകൂടി തുറന്നു ജില്ലയിൽ തിങ്കളാഴ്ച്‌ച ആറ് ദുരിതാശ്വാസ ക്യാമ്പ് കൂടി തുറന്നു. ഇതോടെ ജില്ലയിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളുടെ എണ്ണം പത്തായി. എടത്തുരുത്തി ചാമക്കാല ജിഎംഎച്ച്എസ്എസ്, കയ്‌പമംഗലം ബാബുൽ ഉലും മദ്രസ, പുന്നയൂർക്കുളം അന്തത്തോട് വനിതാ വ്യവസായ സംരംഭക ഹാൾ, അഞ്ചങ്ങാടി ഷെൽട്ടർ ഹോം, ഇടതിരിഞ്ഞി എച്ച്‌ഡിപി സമാജം സ്‌കൂൾ, കുറുമ്പിലാവ് ജിഎൽപി സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത് 42 കുടുംബങ്ങളിലുള്ള 131 പേരാണ് ക്യാമ്പിൽ കഴിയുന്നത് പുത്തൻ പിടികയിൽ മിന്നൽച്ചുഴലി ഞായറാഴ്‌ച രാത്രി 8.45 ഓടെ പുത്തൻപീടികയിലുണ്ടായ മിന്നൽച്ചുഴലിയിൽ സെൻ്റ് ആൻ്റണീസ് ഹൈസ്‌കൂൾ പരിസരത്ത് വ്യാപക നാശനഷ്ടം. സ്‌കൂളിന്റെ ട്രസ് വർക്ക് ചെയ്‌ത മേൽക്കുരകൾ നിലംപൊത്തി. ഇന്ന് മഞ്ഞ അലർട്ട് ജില്ലയിൽ ചൊവ്വാഴ്ച്‌ച മഞ്ഞ അലർട്ടാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കുറിൽ 645 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ റെഡ് അലർട്ടാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments