Tuesday, May 6, 2025
HomeThrissur Newsനടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ
spot_img

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. NDPC Act 27,29 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 10 മുതല്‍ 20 വര്‍ഷം വരെ തടവുകള്‍ ലഭിക്കാവുന്നതാണ് കുറ്റം.

ഷൈൻ്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടലില്‍ ഡാന്‍സാഫ് അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്ന് ഷൈന്‍ മൊഴി നല്‍കി. ഷൈന്‍ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നും പൊലീസ്.

ലഹരി ഇടപാടുകളിൽ തനിക്ക് പങ്കില്ലെന്നാണ് ഷൈനിൻ്റെ വാദം. ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകൾ എന്ന് തെറ്റിദ്ധരിച്ചതു കൊണ്ടാണ് ഹോട്ടൽ മുറിയില്‍ നിന്നും ഇറങ്ങി ഓടിയതെന്ന് ഷൈൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് ഷൈൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments