Tuesday, June 17, 2025
HomeKeralaപാലക്കാട് ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് അപകടം; ആറ് പേർക്ക് പരിക്ക്
spot_img

പാലക്കാട് ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് അപകടം; ആറ് പേർക്ക് പരിക്ക്

പാലക്കാട്: പാലക്കാട് ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് അപകടം. പെരുംകുളങ്ങര ക്ഷേത്രത്തിൽ വിഷുവേലയ്ക്കിടെയാണ് വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടമുണ്ടായത്. വേല കാണാനെത്തിയ ആറ് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു അപകടം. ഓലപ്പടക്കത്തിൽനിന്ന് തീപ്പൊരി ചിതറിയാണ് അപകടമുണ്ടായതെന്നാണ് വിവരം.

വെടിക്കെട്ട് അവസാന ഘട്ടത്തിലെത്തിയപ്പോൾ ഓലപ്പടക്കത്തിൽ നിന്ന് തീപ്പൊരി ചിതറി കരിമരുന്ന സുക്ഷിച്ചിരുന്ന കുത്തുമാടത്തിലേക്ക് പതിക്കുകയായിരുന്നു. തുടർന്ന് വലിയ പൊട്ടിത്തെറിയുണ്ടായി. കുത്തുമാടത്തിന്റെ ഓട് തകർന്നാണ് നിരവധിപേർക്ക് പരിക്കേറ്റത്. പരിക്കേറ്റവർ പ്രാഥമിക ചികിത്സ തേടി വീട്ടിലേക്ക് മടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments