Thursday, December 26, 2024
HomeThrissur News'ക്രിസ്‌മസ് ആഘോഷം മുടക്കി'യതിൽ പ്രതിഷേധം; എസ്ഐ വിജിത് അവധിയിൽ, ഓഡിയോ തെളിവ് കൈമാറി
spot_img

‘ക്രിസ്‌മസ് ആഘോഷം മുടക്കി’യതിൽ പ്രതിഷേധം; എസ്ഐ വിജിത് അവധിയിൽ, ഓഡിയോ തെളിവ് കൈമാറി

ചാവക്കാട് പാലയൂർ സെൻ്റ് തോമസ് പള്ളിയിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കാരൾ ഗാനം ആലപിക്കുന്നത് തടഞ്ഞ എസ്ഐ വിജിത്ത് അവധിയിൽ പ്രവേശിച്ചു. പള്ളിമുറ്റത്ത് എത്തി മൈക്ക് ഓഫ് ചെയ്യാനും കാരൾ ഗാനം നിർത്തിവയ്ക്കാനും ആവശ്യപ്പെട്ട എസ്ഐയുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത് കാരൾ മുടങ്ങിയത് എസ്ഐയുടെ ഭീഷണി മൂലമാണെന്ന് പള്ളി അധിക്യതർ ആരോപിച്ചു.

പള്ളിക്കമ്മിറ്റിക്കാരോട് മോശമായി പെരുമാറിയിട്ടില്ലെന്ന് തെളിയിക്കാൻ എസ്ഐ ഓഡിയോ സന്ദേശങ്ങൾ മേലുദ്യോഗസ്ഥർക്ക് കൈമാറി, സിറോ മലബാർ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ പാലയൂർ പള്ളി അങ്കണത്തിലേക്ക് എത്തുന്നതിനു തൊട്ടുമുൻപാണ് എസ്‌ഐയുടെ ഭീഷണി ഉണ്ടായത് ഇതേത്തുടർന്ന് കാരൾ മുടങ്ങിയിരുന്നു ശനിയാഴ്ച്‌ച മുതൽ എസ്.ഐക്ക് ശബരിമല ഡ്യൂട്ടിയാണ്. എസ്.ഐക്കെതിരെ സിപിഎം ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പാലയൂർ പള്ളിയിലെത്തും.

പള്ളി അങ്കണത്തിൽ 24ന് രാത്രി ഒൻപതോടെ തുടങ്ങാനിരുന്ന കാരൾ ഗാനം പാടാൻ പൊലീസ് അനുവദിച്ചിരുന്നില്ല. ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്ന് ചാവക്കാട് എസ്ഐ വിജിത്ത് അധികൃതരെ അറിയിക്കുകയായിരുന്നു പള്ളി മുറ്റത്തെ വേദിയിലൊരുക്കിയ നക്ഷത്രങ്ങൾ ഉൾപ്പെടെ തൂക്കിയെറിയുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയതായി ട്രസ്‌റ്റി അംഗങ്ങൾ ആരോപിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഫോണിൽ വിളിച്ച് കമ്മിറ്റിക്കാർ വിവരം ധരിപ്പിച്ചു. എസ്.ഐക്കു ഫോൺ നൽകാൻ സുരേഷ് ഗോപി പറഞ്ഞെങ്കിലും എസ്‌ഐ സംസാരിക്കാൻ തയാറായില്ലെന്നും ആക്ഷേപമുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments