കാഞ്ഞങ്ങാട്: ഫയലുകളിലെ ജീവിതത്തിൽ മനസ്സുടക്കിയാൽ ഒരു വില്ലേജ് എക്സ്‌റ്റൻഷൻ ഓഫിസർക്ക് എന്തൊക്കെ ചെയ്യാനാകും. സർക്കാർ നിബ ന്ധനകളുടെ നൂലാമാലകളിൽ ഒന്നും ചെയ്യാനാകില്ലെന്നു വന്ന തോടെ പരിഹാരത്തിന് സ്വന്തം വഴി തെളിച്ചു കുറ്റിക്കോൽ വി ല്ലേജിലെ എക്സ്‌റ്റൻഷൻ ഓഫിസർ (വിഇഒ) സുനിത കരി ച്ചേരി.
വാടകവീടുകളിൽനിന്നു വാട കവീടുകളിലേക്കു മാറിത്താമ സിക്കുന്ന, കുറ്റിക്കോലിലെ ഒരു ഉമ്മയുടെ ദൈന്യത്തിന് സു നിത പരിഹാരം കണ്ടത് സ്വന്തം സ്‌ഥലം അവർക്ക് എഴുതിനൽ കിയാണ്.
ലൈഫ് പദ്ധതിയിൽ വീടുവ യ്ക്കാൻ, ഒരുനുള്ള് ഭൂമിപോലും സ്വന്തമായില്ലാതെ വർഷങ്ങളോ ളം ഓഫിസ് കയറിയിറങ്ങിയ കു : ടുംബത്തിന് ഒടുവിൽ തന്റെ 3 സെന്റ് ഭൂമി സുനിത എഴുതി നൽകി.
2014ൽ ബേഡഡുക്ക വില്ലേജി ലാണ് സുനിത ആദ്യമായി വി ഇഒ ജോലിക്കെത്തിയത്. അന്നു : മുതൽ ഈ ഉമ്മയെ പരിചയമു ണ്ട്. ഒപ്പം താമസത്തിന് സഹോ ദരിയും. ഭർത്താവ് നാലുമാസം മുൻപ് മരിച്ചു.
സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ ലൈഫ് മിഷൻ വഴി വി ട് ലഭിക്കാത്ത ഉമ്മയുടെ സങ്കടം ഭർത്താവ് കെ.അരവിന്ദാക്ഷനു മായി സുനിത പങ്കുവച്ചു. കൊള ത്തുർ വില്ലേജിലെ തങ്ങളുടെ ഭൂ മിയോട് ചേർന്നുള്ള 3 സെന്റ് ഉമ്മയ്ക്കു നൽകാൻ ഇരുവരും ചേർന്ന് തീരുമാനിച്ചു. സമ്മതം പഞ്ചായത്തിനെ 2021ൽ അറിയി ച്ചു. റജിസ്ട്രേഷൻ പല കാരണ ങ്ങളാൽ വൈകി.
ഒടുവിൽ ഈ വർഷം ആദ്യം സിപിഎം മുൻ ബ്രാഞ്ച് സെക്രട്ട റി പി.സുകുമാരൻ ബീംബു ങ്കാൽ ഇടപെട്ട് റജിസ്ട്രേഷൻ നടപടികൾ വേഗത്തിലാക്കി. വീ ടെന്ന സ്വപ്നത്തിലേക്ക് ഇനി യൽപദൂരം മാത്രം.
‘നനഞ്ഞുകുതിർന്ന ഒരുകെട്ട് വിറക്’ എന്ന കവിതാസമാഹാര ത്തിലൂടെ നനഞ്ഞജീവിതത്തി ന്റെ ദുഃഖങ്ങൾ പകർത്തിയ സു നിത, നനഞ്ഞൊട്ടിയ ഒരു കുടും ബത്തെ വീടിന്റെ സുരക്ഷിത്വ ത്തിലേക്ക് പിടിച്ചുകയറ്റുകയാണ്