Tuesday, May 21, 2024
spot_img
HomeAnnouncementsചിറ്റണ്ട വില്ലേജ് ഡിജിറ്റല്‍ സര്‍വേ; പരാതി അറിയിക്കാം
spot_img

ചിറ്റണ്ട വില്ലേജ് ഡിജിറ്റല്‍ സര്‍വേ; പരാതി അറിയിക്കാം

എന്തെങ്കിലും പരാതിയുള്ളവര്‍ 30 ദിവസത്തിനകം വടക്കാഞ്ചേരി റെയ്ഞ്ച് സർവേ സൂപ്രണ്ടിന് ഫോറം 16 ല്‍ നേരിട്ടോ ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കാം.

തലപ്പിള്ളി താലൂക്കിലെ ചിറ്റണ്ട വില്ലേജ് ഉള്‍പ്പെട്ട പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വേ കേരള സര്‍വേയും അതിരടയാളവും ആക്ട് 9 (1) പ്രകാരം പൂര്‍ത്തിയാക്കി. ഇത്തരത്തില്‍ തയ്യാറാക്കിയ സര്‍വേ റെക്കോര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും ക്യാമ്പ് ഓഫീസിലുമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂവുടമസ്ഥര്‍ക്ക് https://entebhoomi.kerala.gov.in ല്‍ ഓണ്‍ലൈനായും ചിറ്റണ്ട ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫീസില്‍ (ചുങ്കം കുണ്ടന്നൂർ ഹോം സെന്റർ കെട്ടിടത്തിലെ താഴത്തെ നില- വാർഡ് നമ്പർ 14, കെട്ടിട നമ്പർ 12) റിക്കോര്‍ഡുകള്‍ പരിശോധിക്കാമെന്ന് സര്‍വേ തൃശൂര്‍ (റെയ്ഞ്ച്) അസി. ഡയറക്ടര്‍ അറിയിച്ചു

എന്തെങ്കിലും പരാതിയുള്ളവര്‍ 30 ദിവസത്തിനകം വടക്കാഞ്ചേരി റെയ്ഞ്ച് സർവേ സൂപ്രണ്ടിന് ഫോറം 16 ല്‍ നേരിട്ടോ ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കാം. സര്‍വേ സമയത്ത് തര്‍ക്കം ഉന്നയിച്ച് സര്‍വേ അതിരടയാള നിയമം 10-ാം വകുപ്പ് രണ്ടാം ഉപവകുപ്പ് പ്രകാരം തീരുമാനം അറിയിച്ചവര്‍ക്ക് അറിയിപ്പ് ബാധകമല്ല. ഫോണ്‍: 0487 2334458.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments