1949 ജൂലൈ 1 നു എന്റെ നാട് രൂപം കൊണ്ടപ്പോൾ പേര് “ത്രിശിവപേരൂർ” എന്നായിരുന്നു.

വടക്കുംനാഥനും, അശോകേശ്വരവും, മിഥുനപ്പിള്ളിയും അടങ്ങുന്ന 3 ശിവ ക്ഷേത്രങ്ങൾ അടുത്തടുത്തായി ഉള്ളു നാട് എന്ന അർത്ഥത്തിൽ.
പിന്നീട് അത് കാലക്രമേണ “തൃശൂർ ” എന്നായി മാറി.
ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ഇവിടെയാ നാട് എന്ന് ചോദിക്കുമ്പോൾ തല ഉയർത്തി നെഞ്ച് വിരിച്ചു പറയുന്ന തൃശൂർ ആയി അത് മാറി.

പോരാത്തതിന് നമ്മുടെ സ്വന്തം ഭാഷ ശൈലിയും, പൂരവും, ആനകമ്പവും, കരിമരുന്നുകമ്പവും അങ്ങനെ എല്ലാം… ആദ്യത്തെ ക്ഷേത്രവും മുസ്ലിം പള്ളിയും ഉൾകൊള്ളുന്ന നാട്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്ത്യൻ പള്ളി ഉള്ള നാട്.ഭക്തി സാന്ദ്രമായ ഗുരുവായൂർ ഉള്ള നാട്. നമ്മുടെ സ്വന്തം നയാഗ്ര എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം ഉള്ള നാട്. ഏറ്റവും ഉയരം കൂടിയ കൊമ്പനാന ആയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉള്ള നാട്.കേരളത്തിലെ ആദ്യ ഭൂഗർഭ തുരങ്കം ഉള്ള നാട്.കേരളത്തിലെ ഏറ്റവും വലിയ സിറ്റി ഉള്ള നാട്.

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം ആയ നാട്. കാടുകളാലും, കടലുകളാലും, മലനിരകളാലും പ്രകൃതി അനുഗ്രഹിച്ചു നൽകിയ നാട്. കേരളത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഒരുമിച്ചു പങ്കെടുക്കുന്ന പരിപാടി ഉള്ള നാട്. കേരളകരയുടെ സ്വന്തം മണിമുത്ത് കലാഭവൻ മണിയുടെ സ്വന്തം ചാലക്കുടി ഉള്ള നാട്. ക്ഷേത്ര-വാദ്യ-സംഗീത കലകൾ പഠിപ്പിക്കാൻ കലാമണ്ഡലം തുടങ്ങിയ നാട്.കലാപരിപാടികൾ നടത്തി ഗിന്നസ് വേൾഡ് റെക്കോർഡിൽ തുടർച്ചയായി പേര് ഉൾപ്പെടുത്തിയ നാട്. എന്തും ഏതും എപ്പോളും കിട്ടുന്ന കുന്ദംകുളം അടങ്ങിയ നാട്. കേരളകാർഷിക സർവകലാശാല ഉൾകൊള്ളുന്ന നാട്.

കുമ്മട്ടികളുടെയും ഉത്സവങ്ങളുടെയും പെരുനാളുകളുടെയും നേർച്ചകളുടെയും നാട്.കേരളത്തിലെ ആദ്യത്തെ സിനിമ തിയറ്റർ ഉണ്ടാക്കിയ നാട്. കലാകാരന്മാരുടെയും മേളങ്ങളുടെയും പൂരപ്രേമികളുടെയും നാട്.
കേരള സാഹിത്യ അക്കാദമിയും ലളിതകലാ അക്കാദമിയും ഉള്ള നാട്. അമ്പലങ്ങളുടെയും കാവുകളുടെയും നാട്. ഇന്ത്യയുടെ ഫുട്ബാൾ രാജാക്കന്മാർ ആയ IM വിജയന്റെയും, CV പാപ്പച്ചന്റെയും, ജോ പോൾ അഞ്ചേരിയുടെയും സ്വന്തം നാട്. ഏറ്റവും കൂടുതൽ ട്രെയിനുകൾ നിർത്തുന്നു റെയിൽവേ സ്റ്റേഷൻ ഉള്ള നാട്. കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ ഉള്ള നാട്. യുനെസ്‌കോ പട്ടികയിൽ ആദ്യമായി ഉൾപ്പെട്ട ക്ഷേത്രം ഉള്ള നാട്. കേരളത്തിലെ രണ്ടേ രണ്ടു മൃഗശാലകളിൽ ഒരെണ്ണം ഉള്ള നാട്.ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബസ്സ്റ്റാൻഡ് ഉള്ള നാട്. കേരളത്തിലെ അപൂർവ വസ്തുക്കൾ ഉൾകൊള്ളുന്ന മ്യൂസിയങ്ങൾ ഉൾകൊള്ളുന്ന നാട്.
മ്മടെ തൃശ്ശൂരിന് പിറന്നാൾ ആശംസകൾ 😘💛