
നടന്റെ പിറന്നാളിനോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങിനിടെയാണ് വെപ്പ് മീശ ഇളകി വന്നത്. വേദിക്കുചുറ്റും തിങ്ങിനിറഞ്ഞ ആരാധകരിൽ ആവേശം നിറയ്ക്കുന്ന രീതിയിൽ സംസാരിക്കുകയായിരുന്നു നടൻ. ഇതിനിടെ വെപ്പുമീശ ഒരരികിൽ ഇളകിപ്പോവാൻ തുടങ്ങി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട നടൻ യാതൊരു കൂസലുമില്ലാതെ വേദിയിൽ വെച്ച് തന്നെ മീശ പശവെച്ച് ഒട്ടിച്ചു. വീണ്ടും യാതൊന്നും സംഭവിക്കാത്ത പോലെയാണ് ബാലയ്യ പ്രസംഗം തുടർന്നത്. വീഡിയോ വൈറലായതിനു പിന്നാലെ ‘ഗം ബാലയ്യ’ എന്നാണ് സോഷ്യൽ മീഡിയ വിളിക്കുന്നത്.
നമ്മളെല്ലാം തുറന്ന പുസ്തകങ്ങളാണെന്ന് എപ്പോഴും പറയുന്ന ബാലയ്യ.. എന്തിനാണ് ഇങ്ങനെ വ്യാജ മീശ ധരിച്ച് ചുറ്റിനടക്കുന്നത്?’, ‘സിനിമകളിൽ ഇത് അനിവാര്യമാണ്.. പക്ഷേ യഥാർത്ഥ ജീവിതത്തിൽ നമുക്ക് സ്വാഭാവികമായി ജീവിക്കാൻ കഴിയും, അല്ലേ?’ എന്നിങ്ങനെയാണ് നെറ്റിസൺമാരുടെ കമന്റുകൾ.