തൃശൂർ:ലഹരി വിരുദ്ധ മുദ്രാവാക്യമുയർത്തി എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൃശൂർ നഗരത്തിൽ സംഘടിപ്പിച്ച മാരത്തോൺ സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ ഫ്ലാഗ് ഓഫ് ചെയ്‌തു. പടിഞ്ഞാറേക്കോട്ടയിൽ നിന്നാരംഭിച്ച് ശക്തൻ നഗറിൽ സമാപിച്ച കൂട്ടയോട്ടത്തിൽ നൂറിലേറെ വിദ്യാർഥികൾ പങ്കെടുത്തു. സമാപന പൊതുയോഗം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡൻ്റ് ആർ വിഷ്‌ണു അധ്യക്ഷനായി. സംസ്ഥാന ജോ. സെക്രട്ടറി കെ യൂ സരിത, വിഷ്ണു പ്രഭാകരൻ, ജിഷ്‌ണു ദേവ് എന്നിവർ സംസാരിച്ചു.