Wednesday, February 12, 2025
HomeCity Newsതൃശൂരിൽ വാഹനാപകടത്തിൽ പൊലീസുകാരന് ദാരുണാന്ത്യം
spot_img

തൃശൂരിൽ വാഹനാപകടത്തിൽ പൊലീസുകാരന് ദാരുണാന്ത്യം

തൃശൂർ: തൃശൂർ അക്കരപ്പുറത്ത് ബൈക്കിൽ നിന്ന് വീണ് പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം. അക്കരപ്പുറം സ്വദേശിയായ കെ ജി പ്രദീപാണ് മരിച്ചത്.ലഹരി വിരുദ്ധ സേനയിൽ അം​ഗമാണ്.

ഇന്ന് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. മണ്ണുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അക്കരപ്പുറം എന്ന സ്ഥലത്ത് പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് കമാനം വെച്ചിട്ടുണ്ടായിരുന്നു. ഈ കമാനത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹം നിലവിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments