തൃശൂർ: കോർപ്പറേഷൻ പരിധിയിൽ തെരുവ് നായ ശല്യം വർധിക്കുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. പൂങ്കുന്നം ക്യാപിറ്റൽ ഹോംസ് ഫ്ളാറ്റിലെ സെക്യൂരിറ്റിയായ മുണ്ടൂരിൽ താമസിക്കുന്ന ഇമ്മട്ടി ദേവസിയുടെ മകൻ ജെയിംസിന് തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റു.
പുഷ്‌പഗിരി ഗ്രാമത്തിൽ ഇ.എസ്.ഐ. ക്വാട്ടേഴ്‌സിൽ താമസിക്കുന്ന സ്ത്രീയും തെരുവുനായയുടെ ആക്രമണത്തിനിരയായി നിരവധി തവണ കോർപ്പറേഷൻ അധികാരിളോട് രേഖാമൂലവും കൗൺസിൽ യോഗത്തിലും ആവശ്യപ്പെിട്ടും നായ്ക്കൾക്ക് ഷെൾട്ടർ തുടങ്ങിയ കാര്യങ്ങളിൽ ശാശ്വത പരിഹാരം കാണുന്നില്ലെന്ന് കോർപ്പറേഷൻ കൗൺസിലർ എ.കെ. സുരേഷ് ആരോപിച്ചു.
