Wednesday, November 19, 2025
HomeBREAKING NEWSഉമാ തോമസ് എംഎല്‍എ വെന്റിലേറ്ററില്‍;
spot_img

ഉമാ തോമസ് എംഎല്‍എ വെന്റിലേറ്ററില്‍;

സിടി സ്‌കാനിന് ശേഷം ആരോഗ്യസ്ഥിതി പറയാമെന്ന് ആശുപത്രി അധികൃതര്‍

ഉമാ തോമസ് എംഎല്‍എയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് റെനൈ മെഡിസിറ്റി അധികൃതര്‍. സിടി സ്‌കാനിന് ശേഷം ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാമെന്നും അറിയിച്ചു. എംഎല്‍എയുടെ ബോധം തെളിഞ്ഞതായാണ് വിവരം.

ബെന്നി ബെഹ്നാന്‍, ദീപ്തി മേരി വര്‍ഗീസ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയ്ക്കിടയില്‍ ഉണ്ടായ അപകടത്തിലാണ് ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റത്. ഗ്യാലറിയുടെ മുകളില്‍ നിന്നും താഴെയ്ക്ക് തെറിച്ചു വീണാണ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. ലോക റെക്കോര്‍ഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 12000 നര്‍ത്തകര്‍ അണിനിരന്ന നൃത്ത പരിപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം.

മുഖം കുത്തിയാണ് ഉമാ തോമസ് എംഎല്‍എ വീണത്. മൂക്കില്‍ നിന്നും വായില്‍ നിന്നും അമിതമായി രക്തം വരുന്നുണ്ടായിരുന്നു. വീഴ്ചയില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ബോധം നഷ്ടപ്പെട്ടിരുന്നു.

പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു എംഎല്‍എ. താത്കാലികമായി തയ്യാറാക്കിയ വിഐപി ഗാലറിയില്‍ നിന്ന് 20 അടിയോളം താഴ്ചയിലേക്ക് എംഎല്‍എ വീണുവെന്നാണ് മനസിലാക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. പരിപാടി തുടങ്ങാറായപ്പോഴാണ് എംഎല്‍എ എത്തിയത്. അപകടം നടന്ന ഉടന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലന്‍സില്‍ കയറ്റി എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments