എറണാകുളം: തൃപ്പൂണിത്തുറയിൽ അങ്കണവാടിയുടെ മേൽക്കൂര തകർന്നുവീണു കണ്ടനാട് ജെബിഎസ് എൽപി സ്കൂളിന്റെ പഴയ കെട്ടിടമാണ് തകർന്നുവീണത്. ഈസമയത്ത് കുട്ടികൾ ആരും ഇല്ലാതിരുന്നത് കൊണ്ട് വൻഅപകടം ഒഴിവായി തകർന്നുവീഴുന്ന ശബ്ദം കേട്ട് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന ആയ പുറത്തേയ്ക്ക് ഓടിയത് കൊണ്ട് രക്ഷപ്പെട്ടു.
ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം കുട്ടികൾ എത്തുന്നതിന് തൊട്ടുമുൻപായിരുന്നു അപകടം സംഭവിച്ചത്. കെട്ടിടത്തിന് ആറ് വർഷത്തോളം പഴക്കമുണ്ട്. നാലുവർഷം മുൻപ് സ്കൂൾ പ്രവർത്തിച്ചിരുന്നത് ഈ കെട്ടിടത്തിലാണ്. പുതിയ കെട്ടിടം പണിതതിനെ തുടർന്ന് സ്കൂൾ അവിടേയ്ക്ക് മാറ്റി നിലവിൽ അങ്കണവാടിയാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. കാലപഴക്കമാണ് മേൽക്കൂര തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
