ക്രൈസ്റ്റ് കോളേജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷ് തൃശ്ശൂർ മാനസിക ആരോഗ്യ കേന്ദ്രത്തിൽ സന്ദർശനം നടത്തുകയും അവശ്യസാധനങ്ങൾ കൈമാറുകയും തുടർന്ന് ശ്രമദാനത്തിൽ ഏർപ്പെടുകയും ചെയ്തു. പ്രവാസി വ്യവസായിയും തൃശ്ശൂർ നിവാസിയുമായ
ശ്രീ :വേണുഗോപാൽ മേനോൻ സാർ നൽകിയ വസ്ത്രങ്ങളും മറ്റ് ആവശ്യവസ്തുക്കളും തവനിഷിന്റെ നേതൃത്വത്തിൽ തൃശ്ശൂർ മാനസിക ആരോഗ്യ കേന്ദ്രം ആർ എം ഓ ഡോ. ജ്യോതി, നഴ്സിംഗ് സുപ്രൻഡന്റ് ജയശ്രീ എന്നിവർ സാധനങ്ങൾ ഏറ്റുവാങ്ങി. ഡോക്ടർ ബലരാമൻ,തവനിഷ് സ്റ്റാഫ് കോർഡിനേറ്റർ മാരായ അസിസ്റ്റൻഡ്.
പ്രൊഫ.മുവിഷ് മുരളി,അസി പ്രൊഫ പ്രിയ വി. ബി,അസി പ്രൊഫ തൗഫീഖ് അൻസാരി, വൈസ് പ്രസിഡന്റ് മീര, ജോയിന്റ് സെക്രട്ടറി ആഷ്മിയ ജ്യോതിഷ് എന്നിവർ നേതൃത്വം നൽകി.